Connect with us

ഇയാൾ സിനിമ ചെയ്യാൻ ജനിച്ചയാളാണ്; രാജമൗലിയുടെ ഡോക്യുമെന്ററിയിൽ ജെയിംസ് കാമറൂണും താരങ്ങളും

Malayalam

ഇയാൾ സിനിമ ചെയ്യാൻ ജനിച്ചയാളാണ്; രാജമൗലിയുടെ ഡോക്യുമെന്ററിയിൽ ജെയിംസ് കാമറൂണും താരങ്ങളും

ഇയാൾ സിനിമ ചെയ്യാൻ ജനിച്ചയാളാണ്; രാജമൗലിയുടെ ഡോക്യുമെന്ററിയിൽ ജെയിംസ് കാമറൂണും താരങ്ങളും

ബ്രഹ്മാണ്ഡ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ ജീവിതവും സിനിമാ യാത്രയും ബന്ധപ്പെടുത്തി ഡോക്യുമെന്ററിയൊരുങ്ങുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ‘മോഡേൺ മാസ്റ്റേഴ്സ്: എസ്. എസ്. രാജമൗലി എന്ന ഡോക്യുമെന്ററിയുടെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യുന്നത.

ഡോക്യുമെന്ററിയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. സംവിധായകൻറെ വ്യക്തി ജീവിതവും സിനിമ ജീവിതവും അടക്കം ഡോക്യുമെൻററിയിലുണ്ടാകുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. എന്ത് ജോലി ചെയ്താലും, ആരുടെ കൂടെ ജോലി ചെയ്താലും അവരുടെ ആദരവ് അദ്ദേഹത്തിന് ലഭിക്കും എന്നാണ് ജെയിംസ് കാമറൂൺ പറയുന്നത്.

ഞാൻ ചെയ്യുന്ന കഥയുടെ അടിമയാണ് എന്ന് മാത്രമേ എനിക്ക് പറയാൻ കഴിയൂ എന്നാണ് രാജമൗലി വീഡിയോയിൽ വീഡിയോയിൽ പറയുന്നത്. ഓ​ഗസ്റ്റ് രണ്ടിനാണ് നെറ്റ്ഫ്ലിക്സിലൂടെ ഡോക്യുമെൻററി സ്ട്രീം ചെയ്ത് തുടങ്ങുക.

ചിലപ്പോഴൊക്കെ ഞാൻ ഞെട്ടിപ്പോകും, ​​അദ്ദേഹത്തിൻറെ സിനിമകൾ കാണുമ്പോൾ ഞാൻ എന്നെ മറ്റൊരാളായാണ് കാണുന്നത് എന്നാണ് രാം ചരൺ ‌പറഞ്ഞത്. ഇയാൾ സിനിമ ചെയ്യാൻ ജനിച്ചയാളാണ്, ഇതുവരെ പറയാത്ത കഥകൾ പറയാൻ ജനിച്ചയാളാണ്. അങ്ങനെ ഒരാളെ ഞാൻ കണ്ടിട്ടില്ല എന്നാണ് ജൂനിയർ എൻടിആർ പറയുന്നു.

More in Malayalam

Trending

Recent

To Top