Social Media
ജപ്പാനിലുണ്ടായ ഭൂചലനത്തില്‍പ്പെട്ട് എസ്എസ് രാജമൗലിയും കുടുംബവും; അനുഭവം പങ്കുവെച്ച് മകന്
ജപ്പാനിലുണ്ടായ ഭൂചലനത്തില്‍പ്പെട്ട് എസ്എസ് രാജമൗലിയും കുടുംബവും; അനുഭവം പങ്കുവെച്ച് മകന്
ജപ്പാനിലുണ്ടായ ഭൂചലനത്തില്‍ അകപ്പെട്ട് പ്രശസ്ത സംവിധായകന് എസ് എസ് രാജമൗലിയും കുടുംബവും. കഴിഞ്ഞ ദിവസമായിരുന്നു രാജമൗലിയും ഭാര്യ രമാ മൗലിയും ജപ്പാനില്‍ എത്തിയത്. ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന്റെ ജപ്പാനില്‍ നടക്കുന്ന പ്രത്യേക പ്രദര്‍ശനത്തില്‍ പങ്കെടുക്കാനായാണ് അദ്ദേഹം കുടുംബസമേതം ഇവിടെയെത്തിയത്.
തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ദുരവസ്ഥയെ പറ്റിയുള്ള കുറിപ്പ് മകന് എസ് എസ് കാര്‍ത്തികേയയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഇപ്പോള്‍ ജപ്പാനില്‍ ഒരു ഭയാനകമായ ഭൂകമ്പമുണ്ടായി.
ഞങ്ങള്‍ 28ാമത്തെ നിലയിലായിരുന്നു, നിലം മെല്ലെ മെല്ലെ ചലിക്കുവാന്‍ തുടങ്ങി. ഭൂകമ്പമാണെന്ന് മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് കുറച്ച് സമയമെടുത്തു. എല്ലാവരും പരിഭ്രാന്തിയിലായി.
എന്നാല്‍ ചുറ്റുമുണ്ടായിരുന്ന ജപ്പാന്‍കാര്‍ക്ക് മഴ പെയ്യാന്‍ തുടങ്ങിയതു പോലെ യാതൊരിളക്കവും ഉണ്ടായിരുന്നില്ല. ജപ്പാന് കാലാവസ്ഥാ ഏജന്‍സിയില്‍ നിന്നും ഭൂകമ്പത്തെക്കുറിച്ച് അടിയന്തര മുന്നറിയിപ്പ് കാണിക്കുന്ന തന്റെ വാച്ചിന്റെ ഫോട്ടോയും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചു.
