Connect with us

നമ്മള്‍ ഒന്നിച്ചുള്ള നിമിഷം എന്റെ ഹൃദയത്തോട് ചേര്‍ന്ന് നിൽക്കുന്നു; സിജുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ശ്രിന്ദ

Malayalam

ഭര്‍ത്താവ് സിജുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രേക്ഷകരുടെ പ്രിയ താരം ശ്രിന്ദ. ഇരുവരുമൊന്നിച്ചുള്ള രസകരമായ ചിത്രം പങ്കുവച്ചാണ് താരത്തിന്റെ ജന്മദിനാശംസകള്‍.
2018 നവംബർ 11 നാണ് സംവിധായകനായ സിജു എസ്. ബാവയും ശ്രിന്ദയും വിവാഹിതരായത്.

നമ്മള്‍ ഒന്നിച്ചുള്ള ഈ നിമിഷം എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നവയില്‍ ഒന്നാണ്, നിന്റെ ജമദിനം ആഘോഷിക്കാന്‍ മറ്റൊരു ചിത്രം പങ്കുവയ്ക്കുന്നതിനെക്കുറിച്ച്‌ എനിക്ക് ചിന്തിക്കാന്‍ പറ്റാത്തത് എന്താണ്..

നീയെന്നും എന്നെ ഉയരങ്ങളില്‍ എത്തിച്ചിട്ടേയുള്ളൂ..(അക്ഷരാര്‍ത്ഥത്തില്‍).. പുതിയ വീക്ഷണകോണില്‍ നിന്ന് ജീവിതം കാണാനും നീയെന്നെ പ്രാപ്തയാക്കി.
സിജുവിന്റെ തോളില്‍ ഞാന്‍ എന്തിനാണ് കയറിയിരിക്കുന്നതെന്ന് ചിന്തിക്കുന്നവര്‍ക്കായി, ദൂരെ നില്‍ക്കുന്ന ആനക്കൂട്ടത്തെ കാണാനായി എന്നെ എടുത്തുയര്‍ത്തിയതാണ്. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ എനിക്ക് നഷ്ടമായി പോയേക്കാവുന്ന കാഴ്ചയായിരുന്നു അത്. ശ്രിന്ദ കുറിച്ചു

Srindaa Birthday Wish To husband Siju S Bava……

Continue Reading
You may also like...

More in Malayalam

Trending

Recent

To Top