Malayalam Breaking News
“അന്നത്തെ മാഡത്തിന്റെ ചിരി അരോചകമായിരുന്നു ; നിങ്ങൾ എന്നും നല്ല നിലയിലിരിക്കില്ല; ” – കീർത്തി സുരേഷിന് ശ്രീ റെഡ്ഢിയുടെ മുന്നറിയിപ്പ്
“അന്നത്തെ മാഡത്തിന്റെ ചിരി അരോചകമായിരുന്നു ; നിങ്ങൾ എന്നും നല്ല നിലയിലിരിക്കില്ല; ” – കീർത്തി സുരേഷിന് ശ്രീ റെഡ്ഢിയുടെ മുന്നറിയിപ്പ്
By
“അന്നത്തെ മാഡത്തിന്റെ ചിരി അരോചകമായിരുന്നു ; നിങ്ങൾ എന്നും നല്ല നിലയിലിരിക്കില്ല; ” – കീർത്തി സുരേഷിന് ശ്രീ റെഡ്ഢിയുടെ മുന്നറിയിപ്പ്
ശ്രീ റെഡ്ഢി വിവാദത്തിൽ ഉലഞ്ഞവരാണ് തെലുങ്ക് ,തമിഴ് സിനിമ ലോകത്തെ മിക്ക നടന്മാരും. നാനി, രാഘവ ലോറന്‍സ്, ശ്രീകാന്ത്, സംവിധായകരായ മുരുഗദോസ്, സുന്ദര്‍ സി തുടങ്ങിയവര്‍ക്കെതിരേയുള്ള ശ്രീറെഡ്ഡിയുടെ ലൈംഗികാരോപണങ്ങള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ കീർത്തി സുരേഷിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ശ്രീ റെഡ്ഢി .
കീര്‍ത്തി- വിശാല്‍ താരജോഡികള്‍ ഒന്നിക്കുന്ന സണ്ടക്കോഴി-2ന്റെ പ്രസ് മീറ്റിനിടെ ശ്രീറെഡ്ഡിയെക്കുറിച്ച് വിശാല്‍ പറഞ്ഞത് കേട്ട് കീര്‍ത്തി ചിരിച്ചതാണ് ശ്രീറെഡ്ഡിക്ക് ഇഷ്ടമാകാഞ്ഞത് . പ്രസ് മീറ്റിനിടെ ശ്രീറെഡ്ഡി വിഷയത്തില്‍ വിശാലിന്റെ നിലപാട് മാധ്യമങ്ങള്‍ ആരാഞ്ഞിരുന്നു. ‘ഈ വിവാദങ്ങള്‍ക്കെല്ലാം ഒടുവിലും അവര്‍ക്ക് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ അത് നല്ലൊരു കാര്യമാണ്. വളരെ പോസിറ്റീവ് ആയാണ് അതിനെ കാണേണ്ടത്. പക്ഷേ ഒരു കാര്യം എനിക്ക് ഉറപ്പായും പറയാനാകും. ആരാണോ ആ ചിത്രത്തില്‍ അവരോടൊപ്പം അഭിനയിക്കുന്നത് അവര്‍ വളരെയേറെ ശ്രദ്ധിക്കണം. അവരില്‍ നിന്ന് രക്ഷ നേടാന്‍ ഒരു ക്യാമറ എപ്പോഴും ചിത്രീകരണ സ്ഥലത്ത് വച്ചിരിക്കണം, ശ്രീറെഡ്ഡി അത് വച്ചിട്ടില്ലെങ്കില്‍ പോലും. അവരുടെ ഭാഗത്തു നിന്ന് പ്രൊട്ടക്ഷന്‍ സ്വാഭാവികമായും വന്നുകൊള്ളും’ എന്നായിരുന്നു വിശാലിന്റെ മറുപടി. കീര്‍ത്തിയുള്‍പ്പടെയുള്ളവര്‍ ചിരിച്ചുകൊണ്ടാണ് വിശാലിന്റെ മറുപടി കേട്ടത്. ഇതാണ് ശ്രീറെഡ്ഡിയെ ചൊടിപ്പിച്ചത്.
‘എന്നെക്കുറിച്ച് വിശാല്‍ പറയുന്നത് കേട്ടുള്ള കീര്‍ത്തി സുരേഷിൻറെ ചിരി അരോചമായിരുന്നു…വിഷമിക്കേണ്ട മാഡം നിങ്ങള്‍ എന്നും നല്ല നിലയില്‍ ആകണമെന്നില്ല. ഒരു നല്ല ദിവസം നിങ്ങള്‍ക്ക് പോരാടുന്നവന്റെ വേദന മനസിലാകും..ഞാന്‍ ഒരിക്കലും നിങ്ങളുടെ ചിരി മറക്കില്ല…ഓര്‍മയില്‍ ഇരിക്കട്ടെ ..ഇപ്പോള്‍ നിങ്ങള്‍ മേഘങ്ങള്‍ക്കിടയില്‍ പറക്കുകയാണ്…ശ്രീറെഡ്ഡി കുറിച്ചു.
sri reddy against keerthy suresh
