Malayalam Breaking News
ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്ശിച്ചതിൽ അജു വർഗീസിനെതിരെയുള്ള കേസ് റദ്ധാക്കി
ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്ശിച്ചതിൽ അജു വർഗീസിനെതിരെയുള്ള കേസ് റദ്ധാക്കി
By
ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്ശിച്ചതിൽ അജു വർഗീസിനെതിരെയുള്ള കേസ് റദ്ധാക്കി
കൊച്ചിയിൽ അക്രമത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിൽ അജു വർഗീസിനെതിരെ രെജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ധാക്കി . തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ അജു വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് സുനില്‍ തോമസിന്‍റെ ഉത്തരവ്.
അജു വര്‍ഗ്ഗീസ് തന്‍റെ് പേര് പരാമര്‍ശിച്ചു പോസ്റ്റ് ചെയ്ത കുറിപ്പ് ദുരുദ്ദേശപരമല്ലെന്നും, അജുവിനെതിരായ കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നടി നല്‍കിയ സത്യവാങ്മൂലം അജു വര്‍ഗീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
കൊച്ചിയില്‍ കഴിഞ്ഞ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ ന്യായീകരിച്ചു കൊണ്ട് അജു വര്‍ഗ്ഗീസ് ഇട്ട പോസ്റ്റാണ് കേസിലേക്ക് നയിച്ചത്. ഇരയായ നടിക്കൊപ്പവും ദിലീപിനൊപ്പവും താന്‍ ഉണ്ടെന്ന് വിശദീകരിക്കുന്ന പോസ്റ്റില്‍ നടിയുടെ പേരും അജു പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ കളമശ്ശേരി പൊലീസ് അജുവിനെതിരെ കേസെടുക്കുകയായിരുന്നു.
case against aju varghese rejected