Connect with us

മരുമകന്‍ സുരേഷ് ഗോപിയ്ക്ക് കൊടുത്ത സമ്മാനം എന്തെന്ന് കണ്ടോ, കണ്ണ് നിറഞ്ഞ് നടന്‍

Malayalam

മരുമകന്‍ സുരേഷ് ഗോപിയ്ക്ക് കൊടുത്ത സമ്മാനം എന്തെന്ന് കണ്ടോ, കണ്ണ് നിറഞ്ഞ് നടന്‍

മരുമകന്‍ സുരേഷ് ഗോപിയ്ക്ക് കൊടുത്ത സമ്മാനം എന്തെന്ന് കണ്ടോ, കണ്ണ് നിറഞ്ഞ് നടന്‍

മലയാളത്തിന്‍റെ ആക്ഷന്‍ സൂപ്പര്‍ ഹീറോയാണ് സുരേഷ് ഗോപി. സിനിമയിലും രാഷ്ട്രീയത്തിലും സജീവമായി നില്‍ക്കുന്ന അദ്ദേഹത്തിന്‍റെ വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്കിഷിടവും ആണ്. 2024 ഏറെ വിശേഷങ്ങള്‍ നിറഞ്ഞ വര്‍ഷമായിരുന്നു സുരേഷ് ഗോപിയ്ക്ക്. മകളുടെ വിവാഹവും തിരഞ്ഞെടുപ്പിലെ മിന്നും വിജയവുമെല്ലാം ഈ താര കുടുംബം ആഘോഷമാക്കിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്‍റെ അറുപത്തിയാറാം പിറന്നാള്‍. സുരേഷ് ഗോപിയ്ക്ക്.

എല്ലാ വര്‍ഷവും തിരുവനന്തപുരത്തെ ലക്ഷ്മി എന്ന വീട്ടില്‍ ഈ ദിവസം ആഘോഷങ്ങള്‍ നടക്കാറുണ്ട്. നിരവധി പേരാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരുന്നത്. സുരേഷ് ഗോപിയുടെ ജന്മദിനത്തിൽ പാർട്ടി പ്രവർത്തകരും സിനിമാ താരങ്ങളുമൊക്കെ ആശംസ അറിയിച്ചിട്ടുണ്ട്. അതേ സമയം പിറന്നാൾ പ്രമാണിച്ച് പ്രത്യേക ആഘോഷങ്ങൾ ഒന്നുമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.

ശരിക്കും പിറന്നാൾ ആഘോഷം നക്ഷത്രത്തിന്റെ അന്നാണെന്നും ജന്മദിനം ഇഷ്ടക്കാർ ആഘോഷിക്കുന്നേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് ആഘോഷങ്ങളൊന്നും ഇല്ലെന്നും ഓഫീസിൽ ചെല്ലുമ്പോൾ അവരെന്തോ കരുതിയിട്ടുണ്ട്. അതെന്താണെന്ന് വെച്ചാൽ ഞാൻ സ്വീകരിക്കും, ജോലിക്ക് പോകും. മന്ത്രിയുടെ പിറന്നാൾ ആഘോഷം അല്ലിത്. അച്ഛന്റെയും അമ്മയുടെയും മകന്റെ, ഭാര്യയുടെ ഭർത്താവിന്റെ, മക്കളുടെ അച്ഛന്റെ ബന്ധുക്കളുടെ, കലാകാരൻ എന്ന നിലയിൽ ലോകത്തിലെ എല്ലാം ഇഷ്ടക്കാരുടെ ആഘോഷമാണിത്. അത്രയേ ഉള്ളൂ, എന്നുമാണ് സുരേഷ് ഗോപി പറഞ്ഞിരുന്നത്.

അതേസമയം, മരുകന്‍ ശ്രേയസും മകള്‍ ഭാഗ്യയും ചേര്‍ന്ന് അദ്ദേഹത്തിന് വില പിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കിയെന്നാണ് പുറത്ത് വരുന്നവിവരം. വിലകൂടിയ പേനകളും ആഭരണങ്ങളും ഷര്‍ട്ടുകളുമാണ് മരുമകന്‍ നല്‍കിയതെന്നും വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍ ആയതിനാല്‍ അത്രയും സ്പെഷ്യല്‍ ആയി തന്നെ ആഘോഷമാക്കിയിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

1958 ജൂൺ 26ന് ആണ് സുരേഷ് ഗോപി ജനിച്ചത്. കാെല്ലത്ത് ലക്ഷ്മി ഫിലിംസ് എന്ന സിനിമ വിതരണ കമ്പനി നടത്തിയിരുന്ന കെ ഗോപിനാഥൻ പിള്ളയാണ് അച്ഛന്‍. ജ്ഞാന ലക്ഷ്മിയാണ് അമ്മ. ഇവരുടെ നാല് മക്കളിൽ മൂത്തയാളാണ് സുരേഷ് ഗോപി. ബാലതാരമായി തന്‍റെ ആറാം വയസിലാണ് സുരേഷ് ഗോപിയുടെ സിനിമാ അരങ്ങേറ്റം. സുരേഷ് ജി നായർ എന്നായിരുന്നു യഥാർത്ഥ പേര്. സംവിധായകൻ കെ ബാലാജിയാണ് പേര് സുരേഷ് ഗോപി എന്നാക്കിയത്.

1987 ൽ മോഹൻലാൽ നായകനായ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ വില്ലൻ വേഷം സുരേഷ് ഗോപിക്ക് ഏറെ ശ്രദ്ധ നൽകി. 1992- ൽ പുറത്തിറങ്ങിയ ഷാജി കൈലാസ് – രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ പിറന്ന തലസ്ഥാനം എന്ന ചിത്രം വഴിത്തിരിവായി. പിന്നീട് ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം ഹിറ്റുകളായി.

2019 ൽ അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബി ജെ‌പിയുടെ രാജ്യസഭാ എം പിയായിരുന്ന സമയത്ത് തൃശൂരിൽ നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോഴായിരുന്നു പരാജയം. എന്നാൽ 2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി മികച്ച വിജയം നേടി. കേരള ബി ജെ പി നിന്നുള്ള ആദ്യത്തെ ബി ജെ പി എം പിയായി മാറി. 74686 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത. മൂന്നാം മോദി മന്ത്രിസഭയിൽ വിനാേദസഞ്ചാരം,പെട്രോളിയം – പ്രകൃതിവാതക സഹമന്ത്രിയാണ്.

അതേസമയം, തന്റെ രാഷ്ട്രീയത്തോടൊപ്പം അഭിനയവും മുന്നോട്ട് കൊണ്ടു പോകുകയാണ് നടന്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുന്പായിരുന്നു സുരേഷ് ഗോപിയുടെ 257ാമത്തെ ചിത്രമായ ‘വരാഹ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. നൂറോളം സെലിബ്രിറ്റി പേജുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. മലയാള സിനിമ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്രയധികം സെലിബ്രിറ്റികള്‍ ഒരുമിച്ച് തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍സിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സുരേഷ് ഗോപിയുടെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് വരാഹം എന്നതും പ്രത്യേകതയാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top