Malayalam
എന്തെങ്കിലും സഹായം വേണോ?, രാവിലെ വീട്ടിലേക്ക് വാ; ശ്രീവിദ്യ ചെയ്ത സഹായം ഒരിക്കലും മറക്കില്ല; മണി ഭാരതി
എന്തെങ്കിലും സഹായം വേണോ?, രാവിലെ വീട്ടിലേക്ക് വാ; ശ്രീവിദ്യ ചെയ്ത സഹായം ഒരിക്കലും മറക്കില്ല; മണി ഭാരതി
ഒരുകാലത്ത് തെന്നിന്ത്യയിലാകെ തിളങ്ങി നിന്നിരുന്ന താരമാണ് ശ്രീവിദ്യ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ലോകത്ത് നിന്നും വിടപറഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ മനസില്‍ മായാതെ നില്‍ക്കുന്ന മുഖമാണ് ശ്രീവിദ്യയുടേത്. നായികയായിട്ടും അവസാന കാലഘട്ടത്തില്‍ അമ്മ കഥാപാത്രങ്ങളിലൂടെയും ശ്രീവിദ്യ സജീവമായിരുന്നു. അവസാന നാളുകളില്‍ സീരിയലിലാണ് അഭിനയിച്ചതെങ്കിലും അവ പ്രേക്ഷകരുടെ ജനപ്രിയ പരമ്പരകളായിരുന്നു. അനിയത്തിപ്രാവ്, പവിത്രം തുടങ്ങിയ സിനിമകളില്‍ ശ്രീവിദ്യ ചെയ്ത അമ്മ വേഷം ഇന്നും പ്രേക്ഷക മനസ്സില്‍ നിലനില്‍ക്കുന്നു. അവസാന കാലത്തും സിനിമാ രംഗവുമായി അഭേദ്യമായ ബന്ധം ശ്രീവിദ്യക്കുണ്ടായിരുന്നു. ഇന്നും ശ്രീവിദ്യയെക്കുറിച്ച് പറയുമ്പോള്‍ വാചാലരാവുന്നവര്‍ സിനിമാ രംഗത്തുണ്ട്. ഏവരോടും നല്ല സൗഹൃദം ശ്രീവിദ്യക്കുണ്ടായിരുന്നു.
തമിഴ്‌നാട്ടുകാരിയാണെങ്കിലും കേരളത്തോടും മലയാള സിനിമയോടും വലിയ അടുപ്പം ശ്രീവിദ്യ കാണിച്ചു. ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം ശ്രീവിദ്യയെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. ശ്രീവിദ്യയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ മണി ഭാരതിയിപ്പോള്‍. ജേര്‍ണലിസ്റ്റും സഹ സംവിധായകനുമായി പ്രവര്‍ത്തിച്ച കാലത്തെ അനുഭവങ്ങളാണ് മണി ഭാരതി പങ്കുവെച്ചത്.
മൂന്ന് തലമുറയിലെ ജനറേഷനെ ഒരുമിച്ചെത്തിക്കാം എന്ന് കരുതി മനോരമ, ശ്രീവിദ്യ, രേവതി എന്നീ മൂന്ന് പേരെയും വിളിച്ചു. മൂന്ന് പേരെയും വിളിച്ച് സംസാരിച്ചപ്പോള്‍ അവര്‍ സമ്മതിച്ചു. എവിടെ വെച്ച് കാണും എന്ന ചോദ്യം വന്നു. മനോരമയോട് ചോദിച്ചപ്പോള്‍ ശ്രീവിദ്യയോട് ചോദിക്കൂ, അവര്‍ പറയുന്നിടത്ത് കാണാമെന്ന് പറഞ്ഞു. ശ്രീവിദ്യയോട് പറഞ്ഞപ്പോള്‍ എവിടെ ആയാലും കുഴപ്പമില്ലെന്ന് പറഞ്ഞു. ശ്രീവിദ്യയുടെ വീട്ടില്‍ മൂന്ന് പേരുമായുള്ള അഭിമുഖം നടന്നു.
ശ്രീവിദ്യയുമായി പിന്നീട് സംസാരിച്ചിട്ടുണ്ട്. ഞാന്‍ തിരികെ അസിസ്റ്റന്റ് ഡയറക്ടറായപ്പോള്‍ ആദ്യം ശ്രീവിദ്യയോട് പറഞ്ഞു. എനിക്ക് സിനിമാ രംഗത്തേക്ക വരാനാണ് ആഗ്രഹമെനന്ന് നേരത്തെ അവരോട് സംസാരിച്ചിരുന്നു. ഞാന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ ആശംസകള്‍ അറിയിച്ചു. എന്തെങ്കിലും സഹായം വേണമെങ്കില്‍ ചോദിക്കൂ എന്നും പറഞ്ഞു. ഷൂട്ടിംഗ് സ്‌പോട്ടില്‍ പോകാന്‍ ഒരു സൈക്കിള്‍ ഉണ്ടെങ്കില്‍ നല്ലതാണെന്ന് തോന്നി. അന്നത്തെ കാലഘട്ടത്തില്‍ ഒരു സൈക്കിള്‍ ലഭിക്കുന്നത് എനിക്ക് വലിയ കാര്യമാണ്.
2500,3000 രൂപയാണ് സൈക്കിളിന്റെ വില. ഞാന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ ഒന്നും പ്രശ്‌നമല്ല, നാളെ വീട്ടിലേക്ക് വാ എന്ന് പറഞ്ഞു. എത്ര രൂപയാകും എന്നും ചോദിച്ചു. പിറ്റേന്ന് വീട്ടില്‍ പോയപ്പോള്‍ ഒരു കവറില്‍ മൂവായിരം രൂപ തന്നു. സൈക്കിള്‍ വാങ്ങി അവരെ പോയി കാണിച്ചു. ആശംസകള്‍, സിനിമയില്‍ നന്നായി വരൂ എന്ന് പറഞ്ഞ് കൈ തന്നു. അത് ഒരിക്കലും മറക്കാന്‍ പറ്റാത്ത കാര്യമാണെന്നും മണി ഭാരതി വ്യക്തമാക്കി.
അതേസമയം, അടുത്തിടെ ശ്രീവിദ്യയുടെ വീടിനെക്കുറിച്ച് സീമ ജി നായര്‍ പറഞ്ഞ വാക്കുകള്‍ ആണ് ശ്രദ്ധ നേടുന്നത്. ശ്രീവിദ്യയുടെ വീട് വൃത്തിയാക്കാന്‍ പോയതിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. വിദ്യാമ്മയെ ഞാന്‍ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല. വിദ്യാമ്മയുടെ വീട്ടില്‍ ഒരു പ്രശ്‌നം വന്നപ്പോള്‍ അതിന്റെ കാര്യങ്ങള്‍ നോക്കാന്‍ പോയിരുന്നു. ഇത് ഞാനൊരു അഭിമുഖത്തിലും പറഞ്ഞിട്ടില്ല.
ശ്രീവിദ്യാമ്മ മരിച്ച ശേഷം അവരുടെ വീട് അടച്ചു കിടക്കുകയായിരുന്നു. അപ്പോള്‍ അതിന്റെ ചുമതലക്കാര്‍ എന്നെ വിളിച്ചു. അതൊന്ന് വൃത്തിയാക്കിയെടുക്കണം എന്ന് പറഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും അവിടുത്തെ മതില്‍ പൊളിഞ്ഞു, അമ്മ നട്ടു വളര്‍ത്തിയ മരം വീണു നശിച്ചു പോയി. ചുറ്റുവട്ടത്തുള്ളവര്‍ അവിടെ നിന്നും രാത്രി ചിലങ്കയുടെ ശബ്ദം കേള്‍ക്കാം, പ്രേതബാധയുണ്ട് എന്നൊക്കെ പറഞ്ഞു. അത്തരം റൂമറുകള്‍ പ്രചരിച്ചു. തിരുവനന്തപുരത്തെ വീടിനെക്കുറിച്ച്.
അങ്ങനെ അശുഭമായ ടോക്കുകള്‍ വന്നപ്പോള്‍ അത് നോക്കിയിരുന്നവര്‍ എന്നെ ബന്ധപ്പെട്ടു. ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുകയായിരുന്നു. അങ്ങനെ ഞങ്ങള്‍ അവിടെ ചെന്നു. അരക്കു പോലെയായിരുന്നു അവിടെ ചെളിയുണ്ടായിരുന്നത്. അത്രയും കാലം പൊടി പിടിച്ചു കിടക്കുകയായിരുന്നല്ലോ. അതൊക്കെ ഉരച്ച് തേച്ച് കഴുകി. രണ്ട് മൂന്ന് പേര്‍ കുത്തിയിരുന്ന് ഉരച്ച് തേച്ച് കഴുകയായിരുന്നു.
മൊത്തം വൃത്തിയാക്കി. സ്വത്തുക്കളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും കബോര്‍ഡുകളൊക്കെ പൂട്ടൊന്നുമില്ലാത്ത അവസ്ഥയിലായിരുന്നു. അടുത്തു നിന്നും ആശാരിയെ വിളിച്ച് പൂട്ടൊക്കെ വച്ചു. എല്ലാ ദിവസവും വീട് തുറക്കണമെന്നും തുളസി തറയില്‍ വിളക്ക് വെക്കണം എന്നൊരാളെ ഏല്‍പ്പിച്ചു. ഇനി നാട്ടുകാര്‍ നോക്കുമ്പോള്‍ ചിലങ്കയുടേയും കുറുവടിയുടേയുമൊന്നും ശബ്ദമൊന്നും കേള്‍ക്കാന്‍ പാടില്ല. വര്‍ഷങ്ങളോളം ആ കുട്ടി അവിടെ എല്ലാ ദിവസവും അവിടെ തൂത്തുവാരി വിളക്കു വെക്കുമായിരുന്നു. ഇപ്പോള്‍ നടി അഞ്ജിതയാണ് നോക്കുന്നത് എന്നും സീമ പറഞ്ഞു.