Connect with us

ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടികൂടിയ സംഭവം; മൻകൂർ ജാമ്യഹർജി പിൻവലിച്ച് ശ്രീനാഥ് ഭാസി

Malayalam

ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടികൂടിയ സംഭവം; മൻകൂർ ജാമ്യഹർജി പിൻവലിച്ച് ശ്രീനാഥ് ഭാസി

ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടികൂടിയ സംഭവം; മൻകൂർ ജാമ്യഹർജി പിൻവലിച്ച് ശ്രീനാഥ് ഭാസി

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ആലപ്പുഴയിൽ തസ്ലീന സുൽത്താന എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നടന്മാരായ ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിയ്‌ക്കും ലഹരി കൈമാറിയിട്ടുണ്ടെന്നാണ് തസ്ലീന സുൽത്താന പോലീസിനെ അറിയിച്ചത്. ഇവരുമായി യുവതിയ്‌ക്ക് ബന്ധമുണ്ടെന്ന ഡിജിറ്റൽ തെളിവും എക്‌സൈസിന് കിട്ടിയിട്ടുണ്ട്.

പിന്നാലെ ഹൈക്കോടതിയിൽ നടൻ ശ്രീനാഥ് ഭാസി മൻകൂർ ജാമ്യഹർജി സമർപ്പിച്ചിരുന്നു. എന്നാൽ മണിക്കൂറുൾക്കുള്ളിൽ അത് പിൻവലിക്കുകയും ചെയ്തു. ഹൈബ്രിഡ് കഞ്ചാവ് കേസിൽ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ശ്രീനാഥ് ഭാസി ഹർജി സമർപ്പിച്ചിരുന്നത്.

എന്നാൽ കേസിൽ എക്സൈസ് ഇതുവരെയും ശ്രീനാഥ് ഭാസിയെ നിലവിൽ പ്രതി ചേർത്തിട്ടില്ലെന്ന വ്യക്തമായ സാഹചര്യത്തിലാണ് നടന്റെ നീക്കം. വിദേശത്ത് നിന്നുമെത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് കൊച്ചിയിൽ പല സ്ഥലത്തും തസ്ലീന വിതരണം ചെയ്‌തിരുന്നു എന്നാണ് സൂചന. എക്‌സൈസ് ഇവരെ പിടികൂടുന്ന സമയം മക്കളും ഒപ്പം ഉണ്ടായിരുന്നു.

വിപണിയിൽ മൂന്ന് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. യുവതിയെക്കൂടാതെ സഹായിയായ കെ ഫിറോസിനെയും (26) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി പത്തരയോടെ ഒരു റിസോർട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്.

More in Malayalam

Trending

Recent

To Top