Malayalam Breaking News
ഒടിയൻ അറംപറ്റി ?? ശ്രീകുമാർ മേനോൻ ഇപ്പോൾ നടക്കുന്നത് ഒടിയൻ ലുക്കിൽ !!!
ഒടിയൻ അറംപറ്റി ?? ശ്രീകുമാർ മേനോൻ ഇപ്പോൾ നടക്കുന്നത് ഒടിയൻ ലുക്കിൽ !!!
By
ഒടിയൻ അറംപറ്റി ?? ശ്രീകുമാർ മേനോൻ ഇപ്പോൾ നടക്കുന്നത് ഒടിയൻ ലുക്കിൽ !!!
മന്ത്രികതയും ഓടി വിദ്യയും നിറഞ്ഞ ഒടിയൻ എത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. സിനിമക്ക് ഗംഭീര വരവേലക്കൊരുങ്ങുമ്പോൾ സംവിധായകൻ പരിക്ക് പറ്റിയിരിക്കുകയാണ്. മുംബൈ വിമാനത്താവളത്തിലെ എസ്‌കലേറ്ററിൽ നിന്ന് വീണ് ശ്രീകുമാർ മേനോന് പരിക്കേറ്റത്. തലക്കാണ് പരിക്കേറ്റത്. എന്നാൽ വീണതും വിദ്യയാക്കിയോ എന്നാണ് ആരാധകരുടെ സംശയം.
കാരണം കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ ഒടിയൻ ലുക്കിൽ ആണ് സംവിധായകൻ ശ്രീകുമാർ മേനോൻ പങ്കെടുത്തത് . കൊച്ചിയിൽ നടന്ന എയർടെൽ ഒടിയൻ സിം പുറത്തിറക്കുന്ന ചടങ്ങിലാണ് ശ്രീകുമാർ മേനോൻ മോഹൻലാൽ ചെയ്ത ഒടിയൻ മാണിക്യന്റെ വേഷത്തിൽ കരിമ്പടം പുതച്ചെത്തിയത്.
വീണ് താടിയെല്ല് പൊട്ടി മുഖംചുറ്റി പ്ലാസ്റ്ററിട്ടിരിക്കുന്നതിനാലാണ് തലമൂടി ഒടിയൻ ലുക്കിൽ എത്തിയതെന്ന് ശ്രീകുമാർ മേനോൻ സദസ്സിനോടായി പറഞ്ഞു.ഏതാനും ദിവസം വിശ്രമമിക്കേണ്ടി വന്നതൊഴിച്ചാൽ പരിക്ക് സിനിമയുടെ വർക്കിനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
sreekumar menon in odiyan look
