Malayalam Breaking News
ശ്രീകുമാർ മേനോൻ പറഞ്ഞ മഞ്ജു വാര്യരുടെ രണ്ടു പരാതികളിൽ ഒന്ന് ആ 60 ലക്ഷത്തിൻ്റെ കേസോ ?
ശ്രീകുമാർ മേനോൻ പറഞ്ഞ മഞ്ജു വാര്യരുടെ രണ്ടു പരാതികളിൽ ഒന്ന് ആ 60 ലക്ഷത്തിൻ്റെ കേസോ ?
By
മഞ്ജു വാര്യർ – ശ്രീകുമാർ മേനോൻ പ്രശനം സജീവ ചർച്ചയാകുകയാണ് ഇപ്പോൾ . മഞ്ജു പരാതി നൽകി എന്നല്ലാതെ മഞ്ജുവിന്റെ ഭാഗത്ത് നിന്ന് സംഭവത്തിൽ യാതൊരു വെളിപ്പെടുത്തലുകളും വന്നട്ടില്ല. എന്നാൽ ശ്രീകുമാർ മേനോൻ ആഞ്ഞടിക്കുകയാണ് മഞ്ജുവിന് എതിരെ . മുൻപ് തന്നെ ശ്രീകുമാർ മേനോൻ മഞ്ജുവിനു എതിരെ വന്നിരുന്നു.
പരസ്യത്തില്‍ അഭിനയച്ചതുമായി ബന്ധപ്പെട്ട പണമിടപാടാണ് രണ്ടുപേര്‍ക്കും ഇടയില്‍ ഭിന്നതയ്ക്ക് ഇടയാക്കിയതെന്നും തനിക്ക് ലഭിക്കാനുള്ള 60 ലക്ഷം രൂപയ്ക്കായി ശ്രീകുമാറിന് മഞ്ജു വക്കീല്‍ നോട്ടിസ് അയച്ചിരുന്നുവെന്നും അതിനിടെ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു . ആ കാര്യമാണോ ശ്രീകുമാർ മേനോൻ തന്റെ ഫേസ്ബുക്കിൽ സൂചിപ്പിക്കുന്നതെന്ന ആശങ്കയിലാണ് സിനിമ ലോകം .
ശ്രീകുമാർ മേനോൻ പറഞ്ഞ പ്രസ്കത ഭാഗം ഇങ്ങനെയാണ്.
കല്യാൺ ജൂവല്ലേഴ്സ് തൃശൂർ പോലീസിൽ കൊടുത്ത പരാതിയിലും ഇപ്പോൾ നിങ്ങൾ തിരുവനന്തപുരത്ത് ഡി.ജി.പി ക്ക് കൊടുത്ത പരാതിയിലും എന്റെയും മാത്യു സാമുവേലിന്റെയും പേര് ഒരുപോലെ പരാമർശിച്ചതിൽ എനിക്ക് തോന്നിയ സാമ്യത ഒരു യാദൃച്ഛികത ആയിരിക്കാം അല്ലേ മഞ്ജു…? എന്തായാലും പ്രശനം കലുഷിതമാകും തോറും രണ്ടു ഭാഗത്തു നിന്നും വ്യക്തമായ സത്യങ്ങൾ പുറത്ത് വരുമെന്ന് തന്നെ പറയാം .
sreekumar menon and manju warrier clash
