Connect with us

റിഷി പ്രണയത്തിന്റെ കാര്യം പറഞ്ഞപ്പോൾ ആവശ്യപ്പെട്ടത് അത് ! അദിതി ടീച്ചറുടെ ‘പ്രണയ കഥ ഇങ്ങനെ

Movies

റിഷി പ്രണയത്തിന്റെ കാര്യം പറഞ്ഞപ്പോൾ ആവശ്യപ്പെട്ടത് അത് ! അദിതി ടീച്ചറുടെ ‘പ്രണയ കഥ ഇങ്ങനെ

റിഷി പ്രണയത്തിന്റെ കാര്യം പറഞ്ഞപ്പോൾ ആവശ്യപ്പെട്ടത് അത് ! അദിതി ടീച്ചറുടെ ‘പ്രണയ കഥ ഇങ്ങനെ

കൂടെവിടെ എന്ന സീരിയലിലെ അതിദി ടീച്ചര്‍ ആയി അഭിനയിക്കുന്ന താരമാണ് ശ്രീധന്യ. ടോക് ഷോ അവതാരകയായും സിനിമയിലും എത്തിയിരുന്നെങ്കിലും അതിദി ടീച്ചര്‍ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രീധന്യ ശ്രദ്ധ നേടുന്നത്. അധ്യാപികയായും അമ്മയായുമൊക്കെ മനസ് നിറയ്ക്കുന്ന കഥാപാത്രത്തെയാണ് താരം അഭിനയിക്കുന്നത്. ഏകദേശം ഇരുപതു വർഷത്തോളമായി അഭിനേത്രിയും അവതാരകയുമായി പ്രേക്ഷകർക്ക് മുന്നിൽ ഉണ്ടെങ്കിലും അദിതി ടീച്ചർ ആയതോടെയാണ് താരത്തെ പലരും തിരിച്ചറിയുന്നത്.

ഇപ്പോൾ സിനിമയിലടക്കം തിളങ്ങി നിൽക്കുകയാണ് താരം. അർജു അശോകൻ നായകനായ പ്രണയ വിലാസം എന്ന ചിത്രത്തിൽ അർജുന്റെ അമ്മയുടെ വേഷത്തിലെത്തി ശ്രീധന്യ കൈയടി നേടിയിരുന്നു. ഇപ്പോഴിതാ, തന്റെ വിശേഷങ്ങൾ പങ്കുവയ്കുകയാണ് ശ്രീധന്യ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും താരം പങ്കുവച്ചത്.

സീരിയലിലേക്ക് വന്നപ്പോൾ തന്റെ കഥാപാത്രത്തിന് ഇത്രയും പ്രേക്ഷക സ്വീകാര്യത ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് ശ്രീധന്യ പറയുന്നത്. ഇപ്പോൾ ആ സ്നേഹം ഞാൻ അനുഭവിക്കുന്നുണ്ട്. പുറത്തിറങ്ങുമ്പോൾ അദിതി ടീച്ചർ എന്നു വിളിച്ചാണ് ആളുകൾ സ്നേഹത്തോടെ ഓടിയെത്തുന്നത്. എന്റെ കഥാപാത്രം അത്രയും ആഴത്തിൽ മനുഷ്യരിലേക്കെത്തി എന്നു തിരിച്ചറിയുന്നത് അപ്പോഴാണെന്നും. അദിതി എന്ന പേര് തന്റെ പേരായി മാറിക്കഴിഞ്ഞെന്നും ശ്രീധന്യ പറഞ്ഞു.

തന്റെ സ്‌കൂൾ കാലഘട്ടത്തെ കുറിച്ചും പ്രണയ വിവാഹത്തെ കുറിച്ചുമൊക്കെ ശ്രീധന്യ സംസാരിക്കുന്നുണ്ട്. പാലക്കാടാണ് ഞാൻ ജനിച്ചതും വളർന്നതും. എൽ.കെ.ജി മുതൽ പത്തുവരെ കോൺവെന്റിലാണ് പഠിച്ചത്. നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്തോടെയാണ് മാതാപിതാക്കൾ കോൺവെന്റ് സ്‌കൂളിൽ ചേർത്തത്. എന്നാൽ, ആ പഠനകാലം എന്റെ ചിറകുകളെ കെട്ടിയിട്ടു എന്നു ശ്രീധന്യ പറയുന്നു. മുഴുവൻ സമയവും സിസിടിവി നിരീക്ഷണത്തിൽ പെട്ട പോലൊരു അവസ്ഥയായിരുന്നു. ഡിഗ്രി കഴിയും വരെ അങ്ങനെ ആയിരുന്നു എന്നും നടി പറഞ്ഞു.

പിജി ചെയ്യുന്നതിനിടെ ഒരു എൻജിഓയിൽ ജോലി ചെയ്യവേ ഡോ. ജേക്കബ് തോമസ് ഐപിഎസിനെ പരിചയപ്പെട്ടു. അതിന് ശേഷമാണ് തന്റെ കാഴ്ചപ്പാടുകൾ മാറി തുടങ്ങിയത്. കൂടാതെ ഭർത്താവും വളരെ തുറന്ന ചിന്താഗതിയുള്ള വ്യക്തിയാണ്. ഇവരൊക്കെയുമായുള്ള ചർച്ചകളിലൂടെയും പലതരം പ്രവർത്തനങ്ങളിലൂടെയും തന്നെ മാറ്റിയെടുക്കുകയായിരുന്നു. ആ ചട്ടക്കൂട് പൊട്ടിച്ച് പുറത്തു വരാൻ നല്ല ബുദ്ധിമുട്ടായിരുന്നു.

സ്കൂളിൽ പഠിക്കുമ്പോൾ ആൺകുട്ടികളോട് സംസാരിക്കാൻ ഭയങ്കര പേടിയായിരുന്നു. ആരു വന്നു സംസാരിച്ചാലും അവർ നമ്മെ ആക്രമിക്കാൻ വരുന്നവരാണോ എന്നൊരു സംശയവും പേടിയുമായിരുന്നു. ഒന്നും സംസാരിക്കാൻ പറ്റില്ല. ആകെയൊരു വെപ്രാളം! ഈ പേടിയെ ഒക്കെ അപ്പോഴാണ് തരണം ചെയ്തതെന്നും ശ്രീധന്യ പറഞ്ഞു.

തന്റെ പ്രണയവിവാഹത്തെ കുറിച്ചും നടി സംസാരിച്ചു. പഠിക്കുന്ന സമയത്ത് അധ്യാപകരുടെ ഗുഡ് ബുക്കിൽ കേറാനുള്ള സമ്മർദ്ദത്തിലായതിനാൽ പ്രണയിക്കാൻ പേടിയായിരുന്നു. പ്രണയം എന്നു പറയുന്നത് എന്തോ തെറ്റാണെന്ന ധാരണയും പ്രണയിക്കുന്നവർ കുറ്റവാളികൾ ആണെന്ന മനോഭാവവുമായിരുന്നു അന്ന്. അങ്ങനെ ഡിഗ്രി കഴിയാറായ സമയത്താണ് റിഷി എന്നെ ഇഷ്ടമാണെന്നു പറയുന്നത്. റിഷി പ്രണയത്തിന്റെ കാര്യം പറഞ്ഞതും ഉടനെ ഞാൻ ആവശ്യപ്പെട്ടത് വീട്ടിൽ പറയണം എന്നായിരുന്നു.

ഒരാളെ പ്രേമിച്ചാൽ അയാളെ തന്നെ വിവാഹം കഴിക്കണം എന്നതായിരുന്നു അന്നത്തെ ലൈൻ. അതിൽ പാവം റിഷി പെട്ടു പോയി. വീട്ടിൽ നിന്ന് എതിർപ്പൊന്നും ഉണ്ടായില്ല. ജോലി കിട്ടിയതിനു ശേഷം വിവാഹം എന്നതായിരുന്നു വീട്ടുകാരുടെ നിലപാട്. റിഷിക്ക് ജോലി കിട്ടിയപ്പോൾ വൈകാതെ വിവാഹവും നടന്നു. വിവാഹത്തിനു ശേഷമാണ് താൻ ക്യാമറയ്ക്ക് മുമ്പിലെത്തുന്നതെന്നും ശ്രീധന്യ പറഞ്ഞു.

മക്കളെ കുറിച്ചും സംസാരിച്ചു. എനിക്ക് രണ്ടു പെൺമക്കളാണ്. അവർ മുംബൈയിലാണ്. ഈ ചെറിയ പ്രായത്തിൽ തന്നെ ലിംഗനീതി, സ്വാതന്ത്ര്യം തുടങ്ങിയവയെ കുറിച്ച് അവർക്ക് അവരുടേതായ ബോധ്യങ്ങളുണ്ട്. കേരളത്തിൽ ഇപ്പോഴും ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള മനോഭാവം നമുക്കറിയാം. എന്റെ മക്കളുടെ സുഹൃത്തുക്കളിൽ ആ വിഭാഗത്തിലുള്ളവരുമുണ്ട്. മക്കൾക്ക് അവരുടെ ജീവിതം തിരഞ്ഞെടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തിനൊപ്പം ഉത്തരവാദിത്തം കൂടിയുണ്ടെന്ന് അവരെ ഓർമപ്പെടുത്തിയാണ് വളർത്തുന്നതെന്നും ശ്രീധന്യ പറഞ്ഞു.

നിലവിൽ കൂടെവിടേയ്‌ക്ക് പുറമെ അമൃത ടിവിയിൽ മഴയെത്തും മുൻപേ എന്ന പരമ്പരയിലും തെലുങ്കിൽ മാതാ ഭംഗാരം എന്ന പരമ്പരയിലും ശ്രീധന്യ അഭിനയിക്കുന്നുണ്ട്.‘സത്യമേവ ജയതേ’ എന്ന പരിപാടിയുടെ ഭാഗമായി കേരളത്തിൽ വന്നതായിരുന്നു ആമിർ ഖാൻ. അന്നു ഞാൻ ഒരു സ്വകാര്യ ടെലിവിഷൻ ചാനലിൽ പരിപാടി അവതരിപ്പിക്കുന്നുണ്ട്. ആമിർ ഖാനെ ചിലപ്പോൾ കുറച്ചു നേരത്തേക്ക് അഭിമുഖത്തിന് ലഭിച്ചേക്കും എന്നു പറഞ്ഞതനുസരിച്ച് വേഗം തയാറായി പോയി. പ്രതീക്ഷിച്ച പോലെ കുറച്ചു സമയം അഭിമുഖത്തിനു ലഭിച്ചു. എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. തൊട്ടു മുമ്പിൽ ബോളിവുഡിലെ സൂപ്പർതാരം ഇരിക്കുക! എനിക്ക് ഉൾക്കൊള്ളാൻ തന്നെ അൽപം സമയം വേണ്ടി വന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top