Movies
ചരിത്രത്തില്‍ തന്നെ ആദ്യം; മുത്തപ്പന് വെള്ളാട്ടം നടത്തിക്കൊണ്ട് ‘ശ്രീ മുത്തപ്പന്’ സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നു
ചരിത്രത്തില്‍ തന്നെ ആദ്യം; മുത്തപ്പന് വെള്ളാട്ടം നടത്തിക്കൊണ്ട് ‘ശ്രീ മുത്തപ്പന്’ സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നു
Published on

ആചാര വിധിപ്രകാരമുള്ള ശ്രീ മുത്തപ്പന് വെള്ളാട്ടം നടത്തിക്കൊണ്ട് മുത്തപ്പന്റെ കഥ പറയുന്ന ‘ശ്രീ മുത്തപ്പന്’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നു. ചലച്ചിത്ര ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു ഓഡിയോ ലോഞ്ച്.
പ്രതിഥി ഹൗസ് ക്രീയേഷന്സിന്റെ ബാനറില്‍ അനീഷ് പിള്ള നിര്‍മ്മിച്ച് ചന്ദ്രന് നരിക്കോട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ശ്രീ മുത്തപ്പന് ‘
മുത്തപ്പന്റെ മലയിറക്കവും വെള്ളാട്ടവും പിന്നീട് മലകയറ്റവും ആചാരവിധിപ്രകാരം ചെയ്താണ് ഓഡിയോ ലോഞ്ച് നടത്തിയത്. സിനിമയുടെ സംഗീത സംവിധായകനും സംഗീതജ്ജഞനുമായ രമേശ് നാരായണന് ഓഡിയോ ലോഞ്ച് ശ്രീമുത്തപ്പന്റെ ഈശ്വര സാന്നിധ്യത്തില്‍ നിര്‍വ്വഹിച്ചു.
സിനിമയില്‍ മുത്തപ്പനായി വേഷമിട്ട മണിക്കുട്ടനും ജോയ് മാത്യുവും ചേര്‍ന്ന് ടീസര്‍ റിലീസ് ചെയ്തു. അല എസ് നയന , ശ്രീമുത്തപ്പന്‍ സിനിമയിലെ ബാലതാരം പ്രിഥ്വി രാജീവന് എന്നിവരും മറ്റ് അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...