Malayalam
മോനിഷയെ പോലെ അവളും എനിക്ക് പ്രിയപ്പെട്ടവളായിരുന്നു;ചൈതന്യയെ കുറിച്ച് പറഞ്ഞ് ശ്രീദേവി ഉണ്ണി!
മോനിഷയെ പോലെ അവളും എനിക്ക് പ്രിയപ്പെട്ടവളായിരുന്നു;ചൈതന്യയെ കുറിച്ച് പറഞ്ഞ് ശ്രീദേവി ഉണ്ണി!
നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിരുന്ന ചൈതന്യ എന്ന നടിയെക്കുറിച്ച് ചില തുറന്നു പറച്ചിലുകൾ നടത്തിയിരിക്കുകയാണ് അന്തരിച്ച നടി മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി.അഭിനേത്രിയായും നര്‍ത്തകിയായും മലയാള ചലച്ചിത്ര മിനിസ്ക്രീന്‍ മേഖലയില്‍ തിളങ്ങി നില്ക്കുന്ന താരമാണ് ശ്രീദേവി ഉണ്ണി.
ശ്രീദേവി ഉണ്ണിയുടെ വാക്കുകൾ ഇങ്ങനെയാണ്..
‘മോനിഷയെ പോലെ എനിക്ക് പ്രിയപ്പെട്ടവളാണ് എന്റെ സഹോദരന്റെ മകള്‍ ചൈതന്യയും. ഈ തണലില്‍ ഇത്തിരി നേരം, സദയം, അധ്യായം ഒന്ന് മുതല്‍, ടിപി ബാലഗോപാലന് എംഎ അങ്ങനെ കുറച്ചു സിനിമകളില്‍ കുഞ്ഞു ചൈതന്യയെ കാണാം. മോനിഷയ്ക്കൊപ്പം തലസ്ഥാനത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. ഓര്‍മ്മയില്‍ എന്നും എന്ന ചിത്രത്തിലെ അഭിനയത്തിന് 1988-ലെ മികച്ച ബാലനടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡും കിട്ടി. ചൈതന്യ ഇപ്പോള്‍ ഓസ്ട്രേലിയയില്‍ ഡോക്ടറാണ്. ഓസ്ട്രേലിയയില്‍ പോകുമ്ബോള്‍ അവളോടൊപ്പമാണ് താമസം.
ഡാന്‍സും പാട്ടും ആഘോഷങ്ങളൊക്കെയായി നല്ല മേളമാകും. ആ ദിനങ്ങള്‍ രണ്ട് മാസം മുന്‍പ് പോയപ്പോള്‍ കണിയും സദ്യയും ഒരുക്കി കേരള സാരിയൊക്കെയുടുത്ത് ഞങ്ങള്‍ വിഷു ഇത്തിരി നേരത്തെ ആഘോഷിച്ചു. അതെന്തായാലും നന്നായി എന്ന് തോന്നുന്നു. ശ്രീദേവി ഉണ്ണി ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെ തുറന്ന് പറയുന്നു.
sree devi unni about chaidanya
