Malayalam Breaking News
ശ്രദ്ധ കപൂർ വിവാഹിതയാകുന്നു !
ശ്രദ്ധ കപൂർ വിവാഹിതയാകുന്നു !
ആഷിഖി സിനിമയിലൂടെ ശ്രദ്ധേയയായ നടി ശ്രദ്ധ കപൂർ വിവാഹിതയാകുന്നു. സുഹൃത്തും ഫോട്ടോഗ്രാഫറുമായ റോഷന് ശ്രേഷ്ഠയാണ് ശ്രദ്ധയുടെ വരനെന്ന് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ഇൽ വിവാഹം ഉണ്ടാകുമെന്നാണ് സൂചനകൾ.
ശ്രദ്ധയുടെ ബാല്യകാല സുഹൃത്താണ് റോഷന്.
നടന് ശക്തി കപൂറിന്റെ മകളാണ് ശ്രദ്ധ കപൂര്‍. ആദിത്യ റോയ് കപൂറിനൊപ്പം വേഷമിട്ട ആഷിക്വി 2 എന്ന സിനിമയാണ് ശ്രദ്ധയുടെ കരിയറില്‍ വഴിത്തിരിവായത്.
ആഷിക്വി 2 എന്ന ചിത്രത്തിന് ശേഷം ആദിത്യ റോയ് കപൂറുമായി ശ്രദ്ധ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു.
കുറച്ചു നാളുകള്‍ക്ക് ശേഷം അത് കെട്ടടങ്ങിയപ്പോള്‍ റോക്ക് ഓണ്‍ 2 എന്ന ചിത്രത്തില്‍ സഹതാരമായിരുന്ന ഫര്ഹാന് അക്തറുമായി ശ്രദ്ധ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു.
എന്നാല്‍ ഇതെക്കുറിച്ചൊന്നും താരം പ്രതികരിച്ചില്ല.പ്രഭാസ് നായകനായെത്തുന്ന സാഹോ എന്ന തെലുങ്കു ചിത്രത്തിലാണ് ശ്രദ്ധയിപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സൂജീത്ത് ഒരുക്കുന്ന ഈ ചിത്രം ഓഗസ്റ്റ് 15 ന് പുറത്തിറങ്ങും.
sraddha kapoor marriage
