Actor
ടോയ്‌ലറ്റിൽ പോയി തിരിച്ച് വരുമ്പോൾ കടന്നു പിടിച്ച ആ യുവ നടൻ ജയസൂര്യ തന്നെയോ?; പ്രതികരണവുമായി സോണിയ മൽഹാർ
ടോയ്‌ലറ്റിൽ പോയി തിരിച്ച് വരുമ്പോൾ കടന്നു പിടിച്ച ആ യുവ നടൻ ജയസൂര്യ തന്നെയോ?; പ്രതികരണവുമായി സോണിയ മൽഹാർ
സിനിമാ ചിത്രീകരണത്തിനിടെ തനിക്ക് യുവനടനിൽ നിന്നും ദുരനുഭവം ഉണ്ടായെന്ന് തുറന്ന് പറഞ്ഞ് നടിയും സാമൂഹിക പ്രവർത്തകയുമായ സോണിയ മൽഹാർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 2013 ൽ യുവ സൂപ്പർതാരം തന്നെ കടന്ന് പിടിച്ചെന്നാണ് സോണിയ മൽഹാറിന്റെ ആരോപണം.
2013 -ൽ തൊടുപുഴ ഷൂട്ടിന് പോയതാണ്. എന്റെ ഭർത്താവാണ് ട്രെയിൻ കയറ്റിവിട്ടത്. വലിയൊരു നടന്റെ സിനിമയായിരുന്നു. ഒരു ഓഫീസ് സ്റ്റാഫിന്റെ റോൾ ആയിരുന്നു ആ സിനിമയിൽ. ഒരു ഫാം പോലുള്ള സ്ഥലത്തുനിന്നായിരുന്നു സിനിമാഷൂട്ടിങ്. അവിടെ ചെന്നപ്പോൾ കോസ്റ്റ്യൂം തന്നു. അത് മാറി ടോയ്‌ലറ്റിൽ പോയി തിരിച്ച് വരുന്ന സമയത്താണ് ആ യുവ നടൻ എന്നെ കടന്നുപിടിച്ചത്.
നിങ്ങളുടെ ഈ ഡ്രസ്സും കണ്ണുമൊക്കെ അട്രാക്ടീവാണ്, വന്നപ്പോഴേ ശ്രദ്ധിച്ചുവെന്നാണ് അയാളെന്നോട് പറഞ്ഞത്. ഞാൻ നോക്കിക്കോളാം, സിനിമയിലൊരുപാട് അവസരം തരാം എന്നൊക്കെ പറഞ്ഞു. ആ ഒരു നിമിഷത്തിൽ അങ്ങനെ തോന്നി എന്നും പറഞ്ഞു. പിന്നീട് എന്നോട് മാപ്പുപറഞ്ഞു.
ഞാൻ ആളുടെ പേര് പറയുന്നില്ല. അയാൾ കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുമായി സുഖമായി ജീവിക്കുകയാണ്. ഇത് അറിഞ്ഞ് അവർക്ക് പ്രശ്നമൊന്നും ഉണ്ടാവരുത്. ഭർത്താവിനെ അത്രയേറെ സ്നേഹിക്കുന്ന സ്ത്രീയാണ് അവർ. ഈ വിവരം അറിഞ്ഞാൽ അവർ ചിലപ്പോൾ ആ ത്മഹത്യ വരെ ചെയ്യാം എന്നുമാണ് സോണിയ പറഞ്ഞത്.
പിന്നാലെ ജയസൂര്യയാണ് അതിക്രമം നടത്തിയ നടനെന്നാണ് സോഷ്യൽ മീഡിയയിലെ ആരോപണം. ജയസൂര്യയാണോ ആ നടൻ എന്ന ചോദ്യത്തിനും സോണിയ പ്രതികരിക്കുന്നുണ്ട്. പേര് എടുത്ത് പറയാനോ ഇത് നിഷേധിക്കാനോ ഞാനില്ല. എന്ത് ചെയ്താലും അത് കുഴപ്പത്തിലേക്ക് പോകും. ഞാൻ തന്നെ വലിയ ട്രോമയിലൂടെ പോകുന്ന ആളാണ്.
അദ്ദേഹത്തിന് അങ്ങനെയാരു മാനഹാനി വന്നിട്ടുണ്ടെങ്കിൽ എന്തിനാണ് എന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചിട്ടില്ല. ആളുകൾക്ക് എന്തും ഊഹിക്കാം. ദുരനുഭവങ്ങൾ ഉണ്ടായി എന്നത് സത്യമാണ്. ആ നടനും അറിയാം. ഞാനായിട്ട് ആ കുടുംബത്തെ ഉപദ്രവിക്കുന്നില്ല. ആളുകളുടെ ഊഹാപോഹങ്ങളോട് തനിക്കൊന്നും പറയാനില്ല എന്നും സോണിയ പറഞ്ഞു.
ഇതിന് പിന്നാലെ നടി മീനു മുനീറും ജയസൂര്യയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിങ് നടന്നത് തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ വെച്ചാണ്. ഞാൻ അവിടുത്തെ ടോയ്ലറ്റിൽ പോയി തിരികെ വരുമ്പോൾ ജയസൂര്യ പുറകലി നിന്ന് കയറി പെട്ടെന്ന് കെട്ടിപ്പിടിച്ചു. തിരിഞ്ഞ് നോക്കുമ്പോൾ എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു.
ഒരിക്കലും അത് ഞാൻ പ്രതീക്ഷിച്ചില്ല. ഞാൻ പിടിവിടീച്ച് താഴേക്ക് ഒടിപ്പോരുകയായിരുന്നു. പിന്നാലെ ജയസൂര്യയും എന്റെ പുറകെ ഓടി വന്നു. എന്നിട്ട് ഞാൻ ഒരു കാര്യം ചോദിക്കും, യെസ് ഓർ നോ എന്ന് മാത്രം പറഞ്ഞാൽ മതി എന്ന് പറഞ്ഞു. ഞാൻ എന്തായെന്ന് ചോദിച്ചപ്പോൾ എനിക്ക് ഇവിടെ തിരുവനന്തപുരത്ത് ഫ്ലാറ്റുണ്ട്. എനിക്ക് മീനുവിനെ ഇൻട്രസ്റ്റഡാണ്. താൽപര്യമുണ്ടെങ്കിൽ ഫ്ലാറ്റിൽ വെച്ച് കാണാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഞാൻ നോ എന്ന് പറഞ്ഞു. അതിന് ശേഷം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും അത്തരം ഇടപെടലൊന്നും ഉണ്ടായിട്ടില്ല. എന്നാൽ തുടർന്ന് ജയസൂര്യ തന്റെ അവസരങ്ങൾ നിഷേധിച്ചുവെന്നും മിനു വ്യക്തമാക്കുന്നു. ആം സംഭവത്തിന് ശേഷം വേറെ രണ്ട് മൂന്ന് ചിത്രങ്ങളുടെ സെറ്റിൽ വെച്ച് ജയസൂര്യയെ കണ്ടിരുന്നെങ്കിലും എന്നെ മൈൻഡ് ചെയ്തിരുന്നില്ല. പിന്നീട് പല സിനിമകളിലും ഞാൻ വേണ്ടായെന്ന് പുള്ളിക്കാരൻ പറഞ്ഞു. അതായത് അദ്ദേഹം ഇടപെട്ട് തന്റെ അവസരങ്ങൾ നിഷേധിച്ചുവെന്നാണ് മീനു പറയുന്നത്.
ഇതോടെ സോഷ്യൽ മീഡിയയുടെ സംശയം ബലപ്പെട്ടിരിക്കുകയാണ് സോണിയ പറഞ്ഞ് ആ യുവ നടൻ ജയസൂര്യ തന്നെയാണെന്നാണ് സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നത്. ടോയ്ലറ്റ് സ്റ്റാർ എന്ന പേരും സോഷ്യൽ മീഡിയ ചാർച്ചിക്കൊടുത്തിട്ടുണ്ട്. എന്നാൽ ജയസൂര്യ ഇതിനോടൊന്നും ഇതുവരെയും പ്രതികരിച്ചിട്ടില്ല. ജയസൂര്യ ഇത്തരത്തിലൊരാളാണെന്ന് കരുതാൻ പോലുമാകുന്നില്ലെന്നും പലരും കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്.
