Malayalam
അത്തരത്തില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട ഒത്തിരി നടിമാരാണ് സിനിമയിലേക്ക് തിരിച്ച് വന്നത് ;ഇനി വരാനിരിക്കുന്നത് ഇവരും
അത്തരത്തില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട ഒത്തിരി നടിമാരാണ് സിനിമയിലേക്ക് തിരിച്ച് വന്നത് ;ഇനി വരാനിരിക്കുന്നത് ഇവരും
ഒത്തിരി കഷ്ട്ടപെട്ടു സിനിമയില്‍ എത്തിപ്പെട്ടു തിളങ്ങി നില്ക്കുന്ന കാലത്താണ് ഒരുപാട് നടിമാരുടെയും വിവാഹം കഴിഞ്ഞത്. ഇതോടെ കുടുംബം, കുട്ടികള്‍, എന്നിങ്ങനെ കരിയറിന് മുകളില്‍ കരിനിഴല്‍ വീഴ്ത്തുന്ന പല കാര്യങ്ങളുമായിരിക്കും സംഭവിക്കുക.സിനിമയില്‍ എത്തിപ്പെടുക എന്നുള്ളത് വലിയൊരു കടമ്ബയാണ്. അത് മറികടന്ന് ഉയരങ്ങള്‍ കീഴടക്കിയ പല നടിമാരും സിനിമ ഉപേക്ഷിച്ചു എന്നുള്ളതാണ് വേദനാജനകമായ കാര്യം.
ജീവിത പ്രതിസന്ധികളെ എല്ലാം മറികടന്ന് ഒട്ടനവധി നടിമാരാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. പലരും വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് സിനിമയിലേക്ക് മടങ്ങി വരുന്നത്. മറ്റ് ചിലര്‍ മക്കള്‍ വലുതായതിന് ശേഷവും പ്രാരബ്ദങ്ങള്‍ ഒതുങ്ങിയതിന് ശേഷവുമാണ്. അത്തരത്തില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട ഒത്തിരി നടിമാരാണ് സിനിമയിലേക്ക് തിരിച്ച് വന്നതും ഉടന്‍ വരാനിരിക്കുന്നതും.
.
ജലജ
ശാന്തി കൃഷ്ണയെ പോലെ എണ്‍പതുകളില്‍ നിറഞ്ഞ് നിന്ന മറ്റൊരു താരസുന്ദരിയായിരുന്നു ജലജ. ശാലീന സൗന്ദര്യമായിരുന്നു ജലജയുടെ പ്രത്യേകത. 1978 ല്‍ ജി അരവിന്ദന്റെ തമ്ബ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ ജലജ ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത വേനല്‍ എന്ന ചലച്ചിത്രത്തിലൂടെ 1981 ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഫിലിംഫെയര്‍ പുരസ്കാരവും സ്വന്തമാക്കിയിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന നടി ബഹ്റൈനില്‍ കുടുംബസമേതം താമസിച്ചു വരികയാണ്. ഇതിനിടെ ജലജയും സിനിമയിലേക്ക് വരികയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പശസ്ത എഡിറ്റര്‍ സംജിത്ത് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന താലനാരിഴ എന്ന ചിത്രത്തിലൂടെയാണ് ജലജ തിരിച്ച് വരവ് നടത്തുന്നത്. അന്ന രേഷ്മ രാജന്, മണിയന്‍പിള്ള രാജു, ഡോ.ഷാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദിലീപ് കുര്യനാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പോക്കറ്റ് സ്ക്വയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് സുജിത് സുരേന്ദ്രനാണ് നിര്‍മാണം.
സലീമ
നഖക്ഷതങ്ങളിലെ ലക്ഷ്മി എന്ന ഊമപെണ്കുട്ടിയായും ആരണ്യകത്തിലെ റെബല്‍ അമ്മിണിയുമായി മലയാളി ഹൃദയത്തിലേക്ക് എത്തിയ സലീമ വര്‍ഷങ്ങളോളം സിനിമയില്‍ നിന്നും മാറി നിന്നു. നടിയെ കുറിച്ച് യാതൊരു വിവരവുമില്ലാതിരുന്ന കാലങ്ങളും ഉണ്ടായിരുന്നു. ഒടുവില്‍ നവംബര്‍ 16 ന് എന്ന ചിത്രത്തിലൂടെ നടി തിരിച്ചെത്തിയിരുന്നു. 1989 ല്‍ മമ്മൂട്ടിയുടെ മഹായാനത്തില്‍ അഭിനയിച്ചതിന് ശേഷം സലീമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ലായിരുന്നു. 28 വര്‍ഷങ്ങള്‍ക്ക് ശേഷം അഭയാര്‍ഥികള്‍ എന്ന ചിത്രത്തിലൂടെ സലീമ മലയാളത്തില്‍ അഭിനയിച്ചിരിക്കുകയാണ്.
മഞ്ജു വാര്യര്‍
ഇന്ന് മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്നറയിപ്പെടുന്ന നടി മഞ്ജു വാര്യര്‍ ഒരു കാലത്ത് ഉദിച്ച് നിന്ന നടിമാരില്‍ പ്രമുഖയായിരുന്നു. നല്ല സിനിമകളിലൂടെ അതിവേഗമായിരുന്നു മഞ്ജുവിന്റെ കരിയര്‍ വളര്‍ന്നത്. എന്നാല്‍ നടന് ദിലീപുമായിട്ടുള്ള വിവാഹത്തോടെ സിനിമ പൂര്‍ണമായും ഉപേക്ഷിച്ച മഞ്ജു വാര്യര്‍ സ്റ്റേജ് ഷോ കളില്‍ പോലും പങ്കെടുക്കാന്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നാല്‍ ദിലീപിനൊപ്പമുള്ള ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം സിനിമയിലേക്ക് തന്നെ മഞ്ജു തിരിച്ചെത്തിയിരുന്നു. 2014 ല്‍ ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിലൂടെ മടങ്ങി വന്ന നടി ഇന്ന് സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ലൂസിഫറാണ് മഞ്ജു വാര്യരുടേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം.
ഇന്ദ്രജ
തെലുങ്ക് നടിയായിരുന്ന ഇന്ദ്രജ കെ മധു സംവിധാനം ചെയ്ത ദ ഗോഡ്മാന് എന്ന ചിത്രത്തിലൂടെയായിരുന്നു ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്. പിന്നീട് കൈനിറയെ സിനിമകളായിരുന്നു നടിയെ കാത്ത് മലയാളത്തില്‍ ഉണ്ടായിരുന്നത്. നീണ്ട് 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ദ്രജ മടങ്ങി വരികയാണ്. നവാഗതനായ ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ട്വല്‍ത്ത് സി എന്ന സിനിമയിലൂടെയാണ് ഇന്ദ്രജയുടെ മടങ്ങി വരവ്. ഈ സിനിമയില്‍ പ്രധാനപ്പെട്ടൊരു വേഷമായിരിക്കും നടിയ്ക്ക് ഉള്ളതെന്നാണ് സൂചന. അഭിജിത്ത്, ബാലാജി, യുവശ്രീ, ദിലീഷ് പോത്തന്, മധുപാല്‍, ഗ്രിഗറി, അനില്‍ നെടുമങ്ങാട്, പ്രകാശ് മേനോന്, അക്ഷത്ത് സിംഗ്, അശ്വിന്, സിബി തോമസ്, നവനീത്, കാവ്യ ഷെട്ടി, റോണ, ശിഖ, ശ്രുതി, സുധീപ് തുടങ്ങി താരങ്ങളും അമ്ബതോളം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സംവൃത സുനില്‍
വിവാഹശേഷം സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത് മാറി നിന്ന നടി സംവൃത സുനില്‍ സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ആദ്യം ടെലിവിഷന്‍ പരിപാടിയില്‍ വിധികര്‍ത്താവായി എത്തിയ സംവൃത സിനിമയിലേക്ക് അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. ബിജു മേനോന് നായകനാവുന്ന ചിത്രത്തിലൂടെയാണ് സംവൃതയുടെ തിരിച്ച് വരവ്. ജി പ്രജീത്ത് സംവിധാനം ചെയ്യുന്ന സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രമാണ് സംവൃത നായികയാവുന്ന ഏറ്റവും പുതിയ സിനിമ. വിവാഹശേഷം ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയ സംവൃത മകന് കുറച്ച് വലുതായതിന് ശേഷമാണ് സിനിമയിലേക്ക് എത്തിയത്.
ശാന്തി കൃഷ്ണ
1980 കളില്‍ മലയാളത്തിലും തമിഴിലും നിറഞ്ഞ് നിന്ന നായികയായിരുന്നു ശാന്തി കൃഷ്ണ. അഭിനയ രംഗത്ത് തിളങ്ങി നിന്ന സമയത്തായിരുന്നു ശാന്തി കൃഷ്ണ നടന് ശ്രീനാഥുമായി പ്രണയത്തിലാവുന്നത്. 1984 ല്‍ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. വിവാഹശേഷം സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നെങ്കിലും നൃത്ത പരിപാടികളില്‍ സജീവമായിരുന്നു. ശ്രീനാഥുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം പൂര്‍ണമായും ശാന്തി സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും 2017 ല്‍ ഗംഭീര തിരിച്ച് വരവായിരുന്നു നടത്തിയത്. നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെയായിരുന്നു ശാന്തി കൃഷ്ണയുടെ തിരിച്ച് വരവ്. പിന്നീട് ശക്തമായ വേഷങ്ങളിലൂടെ മലയാളത്തില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി. അമ്മ കഥാപാത്രങ്ങളാണെങ്കിലും എല്ലാം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളാണ്
സുകന്യ
മലയാളത്തില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും തൊണ്ണൂറുകളിലെ ഹിറ്റ് നായികമാരില്‍ ഒരാളായിരുന്നു സുകന്യ. അപാരത, സാഗരം സാക്ഷി, തൂവല്‍ കൊട്ടാരം തുടങ്ങിയ സിനിമകളിലൂടെയായിരുന്നു സുഗന്യ മലയാളത്തില്‍ അഭിനയിച്ച് തുടങ്ങിയത്. എന്നാല്‍ ചന്ദ്രലേഖയിലെ പ്രകടനമായിരുന്നു സുകന്യയെ ശ്രദ്ധേയയാക്കിയത്. സിനിമയിലേക്ക് തിരിച്ച് വരുന്നില്ലെങ്കിലും ടെലിവിഷന്‍ പരിപാടിയിലൂടെ സുകന്യയും മലയാളത്തിന്റെ ഭാഗമാവുകയാണ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കോമഡി സ്റ്റാര്‍സ് സീസണ് 2 വില്‍ പങ്കെടുക്കാനാണ് സുകന്യ എത്തിയിരിക്കുന്നത്. ജഗദീഷിനും റിമി ടോമിയ്ക്കുമൊപ്പം വിധികര്‍ത്താവായി എത്തിയ സുകന്യ വേദിയെ ഇളക്കി മറിക്കന്ന തരം ഡാന്‍സ് കളിക്കുന്നുണ്ട്.
ശോഭന
1980 മുതല്‍ 1990 വരെയുള്ള കാലഘട്ടത്തിലെ ഏറ്റവും സുന്ദരിയായ തെന്നിന്ത്യന്‍ അഭിനേത്രിയായിരുന്നു ശോഭന. 1894 ല്‍ ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന സിനിമയിലേക്ക് കടന്ന് വരുന്നത്. പില്ക്കാലത്ത് നിരവധി ചിത്രങ്ങളില്‍ നായികയായി തിളങ്ങി നിന്ന ശോഭന മണിച്ചിത്രത്താഴിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. സിനിമയില്‍ നിന്നും മാറി നിന്ന ശോഭന തിരിച്ച് വരാനുള്ള തയ്യാറെടുപ്പിലാണ്്. സംവിധായകന് സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് സംവിധാനം ചെയ്യുന്ന കന്നിച്ചിത്രത്തിലൂടെയാണ് ശോഭന തിരിച്ചെത്തുന്നത്. ഈ സിനിമയുടെ തിരക്കഥ എഴുത്തുപണികള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.
പൂര്‍ണിമ
നടി പൂര്‍ണിമ ഇന്ദ്രജിത്തും വിവാഹശേഷം സിനിമ ഉപേക്ഷിക്കുകയായിരുന്നു. ഡിസൈനിംഗ് രംഗത്ത് സജീവമായിരുന്ന പൂര്‍ണിമ ആഷിക് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയിക്കുകയാണ്. വൈറസ് ഉടന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ്അതിനൊപ്പം മറ്റൊരു സിനിമയില്‍ കൂടി നടി അഭിനയിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ട് വന്നിരുന്നു. കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന ചിത്രത്തിലൂടെയാണ് പൂര്‍ണിമ വീണ്ടും അഭിനയിക്കുന്നത്.
some malayalam actress who came back to indusrty after a break
