ശരിക്കും എന്നെ ആക്രമിച്ചതാണോ? വേദിയില്‍ പ്രസംഗിക്കുകയായിരുന്ന നടനോട് ആരാധകന്‍ ചെയ്തത് ഇങ്ങനെ..
By
Published on
വലിയൊരു സദസ്സ് മുന്നില്‍ വേദിയില്‍ നിന്ന് പ്രസംഗിക്കുകയാണ് നടന്‍ വിജയ് ദേവരെക്കൊണ്ട. അതിനിടയിലാണ് സംഭവം. പെട്ടെന്ന് ഒരു ആരാധകന്‍ ഓടി വന്ന് താരത്തെ തള്ളിയിട്ടു. ഇഷ്ടതാരത്തോടുള്ള സ്‌നേഹം കൊണ്ട് താരത്തെ നേരിട്ട് കണ്ട് ആശംസിക്കാനായി ഓടി എത്തിയതായിരുന്നു ആരാധകന്‍. വിജയ് വേദിയില്‍ വീണു. വീഴുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. വേദിയില്‍ ഒപ്പമുണ്ടായിരുന്നവര്‍ താരത്തെ പിടിച്ചെഴുന്നേല്‍പ്പിച്ചു. അതിനു ശേഷം ആരാധകനോട് സ്‌നേഹം കാണിച്ചതാണോ അതോ ശരിക്കും ആക്രമിച്ചതാണോ എന്നു ചിരിച്ചുകൊണ്ടു താരം ചോദിക്കുന്നതും വീഡിയോയിലുണ്ട്. സിനിമയുടെ പ്രമോഷന്‍ ചടങ്ങുകളുടെ തിരക്കിലായ താരം ഒരു പൊതുവേദിയില്‍ സംസാരിക്കവെയുണ്ടായ സംഭവം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
social media-vyral-video
Continue Reading
You may also like...
Related Topics:Featured
