Malayalam Breaking News
ലാലേട്ടനെന്താ , ശ്രീകുമാർ മേനോന് പഠിക്കുവാണോ ? – മോഹൻലാലിനെ ട്രോളി സോഷ്യൽ മീഡിയ !
ലാലേട്ടനെന്താ , ശ്രീകുമാർ മേനോന് പഠിക്കുവാണോ ? – മോഹൻലാലിനെ ട്രോളി സോഷ്യൽ മീഡിയ !
By
വാർത്തകളിൽ ഇടം പിടിച്ച വിഷയമാണ് എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം സിനിമയാകുമോ ഇല്ലയോ എന്നത്. ശ്രീകുമാർ മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യാൻ ഇരുന്നത്. തുടക്കം തൊട്ടു തന്നെ മോഹൻലാൽ ആണ് ഭീമനായി എത്തുക എന്ന് സൂചനകളും ഉണ്ടായിരുന്നു . എന്നാൽ ആരാധകരെ ഞെട്ടിച്ച് താൻ ഭീമനാകും എന്ന് പറഞ്ഞിട്ടില്ല എന്ന് മോഹൻലാൽ വെളിപ്പെടുത്തി.
പക്ഷെ സോഷ്യൽ മീഡിയ അടങ്ങിയിരുന്നില്ല . മോഹൻലാൽ താൻ ഭീമനാകുന്നു എന്ന് പറഞ്ഞ വിഡിയോയും ഇന്റർവ്യൂവും എല്ലാം കുത്തിപ്പൊക്കി . ലാല്‍ തന്നെ പണ്ടൊരു ചാനല്‍ പരിപാടിക്കിടെ ചിത്രത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും വാചാലനായ വീഡിയോ ചേര്‍ത്ത ട്രോളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
പറഞ്ഞത് മാറ്റിപ്പറയാന്‍ ലാലേട്ടന് ശ്രീകുമാരന്‍ പഠിക്കുവാണോ എന്ന് ചോദിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.രണ്ടാമൂഴം സിനിമയ്ക്കുള്ള തിരക്കഥ ശ്രീകുമാര്‍ മേനോന് നല്കി നാല് വര്‍ഷമായിട്ടും ചിത്രീകരണം ആരംഭിക്കാത്ത ഘട്ടത്തിലായിരുന്നു എം.ടി. കോടതിയെ സമീപിച്ചത്. മൂന്നു വര്‍ഷത്തിനുളളില്‍ ചിത്രീകരണം ആരംഭിക്കാമെന്നായിരുന്നു കരാര്‍. കേസ് നല്കിയ ശേഷം മൂന്ന് തവണ സംവിധായകന് വന്നു കണ്ടുവെങ്കിലും കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നുവെന്ന് എം.ടി പറഞ്ഞു. ഇനി അനുരഞ്ജന ശ്രമങ്ങളൊന്നുമില്ല. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വക്കീലാണ് തീരുമാനിക്കുന്നതെന്നും എം.ടി പറഞ്ഞിരുന്നു.
എന്നാല്‍ ജനുവരി മാസം, മഹാഭാരതം അടിസ്ഥാനമാക്കി ശ്രീകുമാര്‍ മേനോന് ഒരു ചിത്രം സംവിധാനം ചെയ്യും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
social media trolls against mohanlal
