കൊച്ചുപ്രേമന്റെ പഴയ രൂപം ട്രോളുകളായി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മുടിയും താടിയും നീട്ടിവളർത്തി ഫ്രീക്കൻ ലുക്കിലാണ് താരം. ‘ഏഴുനിറങ്ങൾ’ എന്ന സിനിമയിലെ ചിത്രങ്ങളാണ് വൈറൽ ആകുന്നത്. ഇപ്പോഴിതാ ഒരു പ്രമുഖ ഓൺലൈനുമായുളള പ്രത്യേക അഭിമുഖത്തിൽ മനസ്സ് തുറന്നിരിക്കുകയാണ് അദ്ദേഹം
കൊച്ചുപ്രേമന്റെ വാക്കുകൾ
‘ഞാനും ബഹദൂർ ഇക്കയുമായിരുന്നു അതിൽ കോമഡി ചെയ്തത്. അദ്ദേഹം എനിക്ക് വേണ്ട സഹായം എല്ലാം ചെയ്തു തന്നു. അന്ന് എനിക്ക് നീണ്ട മുടിയും താടിയുമൊക്കെ ഉണ്ട്. നമുക്ക് ചെലവില്ലാതെ വളർത്താൻ പറ്റുന്നത് അതല്ലേ ഉള്ളൂ. ഞാൻ സിനിമക്കായി താടിയും മുടിയും മുറിക്കാൻ തയ്യാറായി. പക്ഷേ സംവിധായകൻ പറഞ്ഞു ‘അത് വേണ്ട പ്രേമാ, നീ വളരെ കാര്യമായി വളർത്തുന്നതല്ലേ’ എന്ന്. മുടിയിൽ ചില സ്റ്റൈലുകൾ ഒക്കെ ചെയ്തു അത് നിലനിർത്തി. അതിനെ ഇപ്പോൾ ആദ്യകാല ഫ്രീക്കൻ എന്നൊക്കെ പറഞ്ഞു കുട്ടികൾ ഷെയർ ചെയ്യുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്.
‘ഇന്ന് രാവിലെ കുറച്ചു സുഹൃത്തുക്കൾ ആണ് ഈ ട്രോള് അയച്ചു തന്നത്. ‘മച്ചമ്പിയെ ഞാൻ പണ്ട് ഫ്രീക്കൻ ആയിരുന്നു കേട്ടോ’ എന്നെഴുതിയ ആ ട്രോള് ഞാൻ വളരെയധികം ആസ്വദിച്ചു. ആദ്യമായി അഭിനയിച്ച സിനിമയിലെ ഒരു രംഗം കണ്ടു എന്നെ ഇന്നത്തെ തലമുറ തിരിച്ചറിഞ്ഞല്ലോ. ആ ചിത്രം നന്നായി വൈറൽ ആകുന്നുണ്ടെന്നാണ് കേട്ടത്. ഇന്നത്തെ കുട്ടികളും നമ്മെ ഇഷ്ടപ്പെടുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്.’–കൊച്ചുപ്രേമൻ പറയുന്നു.
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...