Social Media
എനിക്ക് സ്‌നേഹവും ആശംസകളും അയയ്ക്കാന്‍ സമയം ചെലവഴിച്ചതിന് നന്ദി; ചിത്രം പങ്കുവെച്ച് മഞ്ജു വാര്യർ
എനിക്ക് സ്‌നേഹവും ആശംസകളും അയയ്ക്കാന്‍ സമയം ചെലവഴിച്ചതിന് നന്ദി; ചിത്രം പങ്കുവെച്ച് മഞ്ജു വാര്യർ
പിറന്നാൾ ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍.
ബൈക്ക് റൈഡിന് ഇടയില്‍ എടുത്ത ഫോട്ടോയ്‌ക്കൊപ്പമാണ് നന്ദിപ്രകാശനം. ഒരു കാടിന് നടുവിലാണെന്ന് തോന്നുന്നു ലൊക്കേഷന്‍. ബൈക്കില്‍ നല്ല സ്‌റ്റൈലില്‍ ചാരി നിന്നും കയറി ഇരുന്നുമൊക്കെയാണ് പോസ്. ഇന്ന് എനിക്ക് സ്‌നേഹവും ആശംസകളും അയയ്ക്കാന്‍ സമയം ചെലവഴിച്ചതിന് എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഓരോ നല്ല മനസ്സിനും സ്‌നേഹം നിറഞ്ഞ നന്ദി- എന്നാണ് മഞ്ജു ചിത്രം പങ്കിട്ട് മഞ്ജു കുറിച്ചത്.
തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണ അടക്കം നിരവധി സെലിബ്രിറ്റികളാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഹാപ്പി ബേര്‍ത്ത് ഡേ എന്നാണ് തൃഷ കമന്റിട്ടിരിക്കുന്നത്.
ബീന ആന്റണി, ആത്മിയ, രാധിക, സരിത ജയസൂര്യ തുടങ്ങിയവരൊക്കെ ബേര്‍ത്ത് ഡേ ആശംസ അറിയിച്ച് കമന്റിലെത്തി. പലതിനും മഞ്ജു മറുപടിയും നല്‍കിയിട്ടുണ്ട്.
ജീവിതം കൊണ്ട് പ്രചോദനമാകുന്ന മഞ്ജുവിന് നന്ദി പറഞ്ഞുകൊണ്ടും, ഇങ്ങനെ എന്നും പോസിറ്റീവായി ഇരിക്കാന്‍ ആശംസകള്‍ അറിയിച്ചുകൊണ്ടും ഒക്കെയാണ് മറ്റ് കമന്റുകള്‍.