Connect with us

കുടുംബസമേതം സുരേഷ് ഗോപി; ഒരാൾ മിസ്സിങ്ങാണല്ലോ; ഇളയമകളെ തിരഞ്ഞ് സോഷ്യൽ മീഡിയ

Uncategorized

കുടുംബസമേതം സുരേഷ് ഗോപി; ഒരാൾ മിസ്സിങ്ങാണല്ലോ; ഇളയമകളെ തിരഞ്ഞ് സോഷ്യൽ മീഡിയ

കുടുംബസമേതം സുരേഷ് ഗോപി; ഒരാൾ മിസ്സിങ്ങാണല്ലോ; ഇളയമകളെ തിരഞ്ഞ് സോഷ്യൽ മീഡിയ

മലയാളത്തിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് നടൻ സുരേഷ് ഗോപി. അഭിനേതാവ് എന്നതിന് പുറമെ രാഷ്ട്രീയക്കാരനായും സാമൂഹികപ്രവർത്തകനായുമെല്ലാം തിളങ്ങിയിട്ടുണ്ട് അദ്ദേഹം. ഇടക്കാലത്ത് സിനിമകളിൽ നിന്നൊക്കെ വിട്ടുനിന്നെങ്കിലും ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് നടൻ. സുരേഷ് ഗോപിയുടെ കുടുംബത്തേയും പ്രേക്ഷകർക്ക് പരിചിതമാണ്.

ഇപ്പോഴിതാ സുരേഷ് ഗോപിയുടെ കുടുംബ ചിത്രമാണ് വൈറലാകുന്നത്. ഭാര്യ രാധികയ്ക്കും മക്കളായ മാധവ്, ഗോകുൽ, ഭാഗ്യയ്ക്കുമൊപ്പം നിൽക്കുകയാണ് സൂപ്പർതാരം. ക്ഷേത്ര ദർശനത്തിനു ശേഷം പകർത്തിയ ചിത്രമാണെന്നാണ് വ്യക്തമാകുന്നത്. എന്നാൽ ആരാധകർ ചോദിക്കുന്നത് മറ്റൊരു കാര്യമാണ്. ഇതിൽ ഒരാളെ കാണാനില്ലല്ലോയെന്നാണ് അവരുടെ പരാതി. സുരേഷ് ഗോപിയുടെ ഇളയമകൾ ഭാവ്നിയെ കുറിച്ചാണ് ആരാധകർ ചോദിക്കുന്നത്.

കുറച്ച് ദിവസങ്ങൾക്കു മുൻപാണ് മകൾ ഭാഗ്യ ബിരുദം നേടുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ബ്രിട്ടീഷ് കോളമ്പിയ സർവകലാശാലയിൽ നിന്നാണ് ഭാഗ്യ ബിരുദം നേടിയത്. തന്റെ പ്രിയപ്പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങളും ഭാഗ്യ അതിനൊപ്പം ഷെയർ ചെയ്തിരുന്നു. കേരള സാരി അണിഞ്ഞാണ് ഭാഗ്യ ചടങ്ങിനെത്തിയത്.

ആ ചിത്രത്തിൽ . ബോഡി ഷെയ്മിങ് ചെയ്ത വിമർശകന് കുറിക്കു കൊള്ളുന്ന മറുപടി ഭാഗ്യ നൽകിയിരുന്നു.
വണ്ണം കൂടിയവർക്കു ചേരുന്ന വസ്ത്രമല്ല സാരി എന്നായിരുന്നു കമന്റ്. എന്നാൽ ചോദിക്കാതെ പറഞ്ഞ അഭിപ്രായത്തിന് നന്ദി എന്നും ഒരു വിദേശ രാജ്യത്ത് ബിരുദം സ്വീകരിക്കുന്ന ചടങ്ങിൽ എല്ലാവരും പാശ്ചാത്യ രീതിയുമായി ഇഴുകി ചേരാൻ ശ്രമിക്കുമ്പോൾ താൻ സ്വന്തം നാടിന്റെ സംസ്കാരത്തിനുചേരുന്ന വേഷം ധരിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഭാഗ്യ പറഞ്ഞു. മറ്റുള്ളവരുടെ വസ്ത്രത്തെക്കുറിച്ച് ഇത്രയധികം ആകുലപ്പെടുന്നതെന്തിനെന്നും ഭാഗ്യ സുരേഷ് ചോദിച്ചു

അച്ഛന്റെ പാത പിന്തുടർന്ന് ഗോകുലും മാധവും സിനിമയിൽ സജീവമാകുകയാണ്. മുദ്ദുഗൗ, മാസ്റ്റർപീസ്, പാപ്പൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ഗോകുൽ സുപരിചിതനാണ്. ദുൽഖർ സൽമാൻ ചിത്രം ‘കിങ്ങ് ഓഫ് കൊത്ത’ യിൽ ഒരു പ്രധാന വേഷത്തിൽ ഗോകുലും എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ‘കുമ്മാട്ടികളി’ എന്ന ചിത്രത്തിലൂടെ മാധവ് സുരേഷും തന്റെ സിനിമാ പ്രവേശനത്തിനെത്തുകയാണ്.

അരുൺ വർമയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഗരുഡൻ’ ആണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രം. മിഥുൻ മാനുവൽ തിരക്കഥ എഴുതിയ ചിത്രം നിർമിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനാണ്. ബിജു മോനോൻ, അഭിരാമി, സിദ്ദീഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top