Social Media
ഒരുപാട് നാളായി ഇത് തരുന്നതിനായൊരു അവസരം കാത്തിരിക്കുകയായിരുന്നുവെന്ന് ആരാധകർ, മഞ്ജുവിനെ തേടി ആ സർപ്രൈസ് സമ്മാനം
ഒരുപാട് നാളായി ഇത് തരുന്നതിനായൊരു അവസരം കാത്തിരിക്കുകയായിരുന്നുവെന്ന് ആരാധകർ, മഞ്ജുവിനെ തേടി ആ സർപ്രൈസ് സമ്മാനം

മലയാളികളുടെ ഇഷ്ട നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി സിനിമയിൽ മുന്നേറുകയാണ് താരം. സോഷ്യൽ മീഡിയയിലും മഞ്ജു സജീവമാണ്. താരത്തെ കാണാനെത്തിയ ഒരു ആരാധകന്റെ വീഡിയോയണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മഞ്ജു കാറിൽ സഞ്ചരിക്കുമ്പോഴാണ് ആരാധകൻ സമ്മാനവുമായി കാണാനെത്തിയത്. ബൈക്കിലായിരുന്നു ആരാധകന്റെ വരവ്. മഞ്ജുവിന്റെ ഒരു ചിത്രം വരച്ച് ഫ്രെയിം ചെയ്താണ് സമ്മാനം നൽകിയത്. ഒരുപാട് നാളായി ഇതു തരുന്നതിനായൊരു അവസരം കാത്തിരിക്കുന്നെന്നും ആരാധകൻ പറയുന്നുണ്ട്. മഞ്ജു അദ്ദേഹത്തോട് പേരും ചിത്രത്തെ കുറിച്ചുള്ള മറ്റ് വിശേഷങ്ങളുമൊക്കെ ചോദിക്കുന്നത് വീഡിയോയിൽ കാണാം. ആളുകളോട് മഞ്ജു പെരുമാറുന്ന രീതിയ്ക്ക് പ്രശംസ അർഹിക്കുന്നെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
അതെ സമയം മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ആയിഷ’. ആമിൽ പള്ളിയ്ക്കലിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. അജിത്തിനൊപ്പമുള്ള ‘തുനിവാ’ണ് മഞ്ജുവിന്റെ ഈയടുത്തിറങ്ങിയ മറ്റൊരു ചിത്രം. സൗബിൻ ഷാഹീറും മഞ്ജുവും ഒന്നിച്ചെത്തുന്ന ‘വെള്ളരിപട്ടണമാ’ണ് താരത്തിന്റെ അടുത്തതായി റിലീസിനെത്തുന്ന ചിത്രം.
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...