പ്രേഷകരുടെ എക്കാലത്തെയും പ്രിയ നായികയാണ് നവ്യ നായര്‍.തന്റെ ചെറിയ വിശേഷങ്ങൾ പോലും നവ്യ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നവ്യ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് ശ്രദ്ധേയമാവുന്നത്.
ഗോള്‍ഡന്‍ ബോര്‍ഡറുകളുള്ള മ്യൂറല്‍ പെയിന്റഡ് സാരിയും ടെറാക്കോട്ട ജ്വല്ലറികളും അണിഞ്ഞു അതീവ സുന്ദരിയായിട്ടാണ് നവ്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റ്റുകള്‍ ചെയ്തിരിക്കുന്നത്. സൗന്ദര്യത്തിലും വസ്ത്രത്തിലും ഒരുപാട് ശ്രദ്ധിക്കുന്നയാളാണ് നവ്യ. ലോക്ക്ഡൗണ്‍ കാലത്തെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു നവ്യ. ആലപ്പുഴയിലെ വീട്ടില്‍ മാതാപിതാക്കള്‍ക്ക് ഒപ്പമായിരുന്നു താമസം
നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്താന്‍ ഒരുങ്ങുകയാണ് നവ്യ നായര്‍.
വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തില്‍ നവ്യയെ കൂടാതെ വിനായകന്, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ചിത്രത്തില്‍ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ്.സുരേഷ് ബാബുവും നിര്‍മാണം ബെന്‍സി നാസറുമാണ്. ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രഹണം. എഡിറ്റിങ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡുമാണ്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...