Actress
ഒരു കുന്നോളം ചിരിയുമായി ഭാവന, ചിത്രങ്ങൾ വൈറൽ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഒരു കുന്നോളം ചിരിയുമായി ഭാവന, ചിത്രങ്ങൾ വൈറൽ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഭാവന.
വിവാഹശേഷം മലയാള സിനിമയിൽ സജീവം അല്ലായിരുന്നെങ്കിലും ഒരുപിടി നല്ല കന്നഡ സിനിമകളിൽ ഭാവന അഭിനയിച്ചിരുന്നു, ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന ഇപ്പോൾ അഭിനയിക്കുന്നത്
വലിയൊരു ഇടവേളയ്ക്ക് വിരാമമിട്ടു കൊണ്ടാണ് ഭാവന ഇപ്പോള്‍ പൊതുവേദികളില്‍ കൂടുതല്‍ സജീവമായി മാറുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാവന ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഐഎഫ്എഫ്‌കെ ചടങ്ങിലാണ് ഭാവന കുറെക്കാലങ്ങള്‍ക്ക് ശേഷം പ്രത്യക്ഷപ്പെട്ടത്.
സോഷ്യൽ മീഡിയയിൽ ഭാവന വളരെ സജീവമാണ്.തൻ്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ നടി ആരാധകർക്കായി പങ്കുവെക്കാറുണ്ട്. അടുത്തിടയായി ഉദ്ഘാടന വേദികളിലും പൊതു പരിപാടികളിലും ഭാവന തുടർച്ചയായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ ഭാവനയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്
നിറചിരിയിൽ നിനിൽക്കുന്ന ഭാവനയെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്
2017 ല്‍ പുറത്ത് ഇറങ്ങിയ ആദം ജോണില്‍ ആണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകന്‍. സിനിമയില്‍ ശേഷം മലയാള സിനിമയില്‍ ഭാവന എത്തിയിട്ടില്ല. ഇപ്പോള്‍ കന്നഡ സിനിമയിലാണ് സജീവം. തമിഴ് ചിത്രം 96 ന്റെ കന്നഡ പതിപ്പില്‍ ഭാവനയായിരുന്നു അഭിനയിച്ചത്
