Social Media
അച്ഛാ ഒന്ന് ചിരിച്ചേ…..ഗോകുലിന്റെ കിടിലൻ സെൽഫി; കുടുംബം ഒറ്റ ഫ്രെയിമിൽ; ചിത്രം വൈറൽ
അച്ഛാ ഒന്ന് ചിരിച്ചേ…..ഗോകുലിന്റെ കിടിലൻ സെൽഫി; കുടുംബം ഒറ്റ ഫ്രെയിമിൽ; ചിത്രം വൈറൽ
Published on
സുരേഷ് ഗോപിയുടെ കുടുംബ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ. സുരേഷ് ഗോപി, ഭാര്യ രാധിക, മക്കളായ ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് ചിത്രത്തിൽ. ഗോകുലാണ് ചിത്രം പകർത്തിയത്. ചിത്രം ഇതിനോടകം സുരേഷ് ഗോപിയുടെ ഫാൻ പേജുകളിലും ആരാധകർക്കിടയിലും വൈറലാണ്.
ജോഷി സംവിധാനം ചെയ്ത ‘പാപ്പൻ’ ആണ് സുരേഷ് ഗോപിയുടേതായി തിയറ്ററിലെത്തിയ പുതിയ ചിത്രം. സൂപ്പർഹിറ്റ് ആയി പ്രദർശനം തുടരുന്ന ചിത്രത്തിൽ ഗോകുൽ സുരേഷും പ്രധാന വേഷത്തിൽ എത്തിയിരുന്നു.
ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേം ഹൂ മൂസ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഇപ്പോള്‍ അഭിനയിക്കുന്നത്. ഒറ്റക്കൊമ്പൻ, ഹൈവേ 2 തുടങ്ങി വമ്പൻ പ്രോജക്ടുകളാണ് അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
Continue Reading
You may also like...
Related Topics:Suresh Gopi
