Connect with us

ഇവരെയൊക്കെ കാണുന്നത് തന്നെ എത്ര സന്തോഷമുള്ള കാര്യമാണ്; അഭയയുടെ പോസ്റ്റ് ഞെട്ടിച്ചു… കമന്റുമായി ആരാധകർ

Malayalam

ഇവരെയൊക്കെ കാണുന്നത് തന്നെ എത്ര സന്തോഷമുള്ള കാര്യമാണ്; അഭയയുടെ പോസ്റ്റ് ഞെട്ടിച്ചു… കമന്റുമായി ആരാധകർ

ഇവരെയൊക്കെ കാണുന്നത് തന്നെ എത്ര സന്തോഷമുള്ള കാര്യമാണ്; അഭയയുടെ പോസ്റ്റ് ഞെട്ടിച്ചു… കമന്റുമായി ആരാധകർ

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്‍മയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമൊത്തുള്ള ജീവിതത്തിന്റെ പേരിൽ പലപ്പോഴും അഭയ വാർത്തകളിൽ ഇടം നേടി. എന്നാൽ ഏതാനും മാസങ്ങൾക്ക് മുൻപാണ് ​ഗായിക അമൃത സുരേഷുമായി ​ഗോപി സുന്ദർ ജീവിതം ആരംഭിച്ച വിവരം പുറത്തുവന്നത്. ഇക്കാര്യത്തെ കുറിച്ച് പലപ്പോഴും ചോദ്യം ഉയർന്നിരുന്നുവെങ്കിലും അവയിൽ നിന്നെല്ലാം അഭയ ഒഴിഞ്ഞു മാറിയിരുന്നു. ഒരിക്കൽ നോ കമന്‍സ് എന്നായിരുന്നു അഭയയുടെ പ്രതികരണം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. അഭയയുടെ ഒരു പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. തനിക്കേറെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടിയതിനെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റുമായിട്ടാണ് അഭയ എത്തിയത്

. ഇവരെയൊക്കെ കാണുന്നത് തന്നെ എത്ര സന്തോഷമുള്ള കാര്യമാണ്. അമ്മയ്‌ക്കൊപ്പം ഞായറാഴ്ചയാണ് അഭയ സുഹൃത്തുക്കളെ കണ്ടത്. റാസ ബീഗത്തെ മെന്‍ഷന്‍ ചെയ്തായിരുന്നു അഭയ സന്തോഷം പങ്കിട്ടത്. ബ്ലെസ്ഡ് എന്ന ഹാഷ് ടാഗും അഭയ പോസ്റ്റിനൊപ്പമായി ചേര്‍ത്തിരുന്നു. സംഗീതഞ്ജരോടൊപ്പം, മനോഹരമായ കാര്യങ്ങള്‍ സംഭവിച്ചപ്പോള്‍ എന്നും താരം കുറിച്ചിരുന്നു. അടിപൊളി ഫോട്ടോയെന്നായിരുന്നു കമന്റുകള്‍. സ്റ്റേജ് പരിപാടികളും ഫോട്ടോ ഷൂട്ടും റീല്‍സ് വീഡിയോയുമൊക്കെയായി സജീവമാണ് ഇപ്പോൾ അഭയ.

ഗോപി സുന്ദറുമായി ലിവിങ് റ്റുഗദര്‍ ജീവിതം നയിച്ച് വരികയായിരുന്നു അഭയ. വര്‍ഷങ്ങളായുള്ള പ്രണയം പരസ്യമാക്കിയതോടെയാണ് അഭയ വിവാദ താരമായി മാറിയത്. ഗോപി സുന്ദര്‍ നേരത്തെ വിവാഹിതനായിരുന്നുവെന്നും അദ്ദേഹത്തിന് മക്കളുണ്ടെന്നുമുള്ള കാര്യങ്ങളായിരുന്നു പലരും അഭയയോട് പറഞ്ഞത്. ഇരുവരും പങ്കിടുന്ന പോസ്റ്റുകള്‍ക്ക് താഴെയെല്ലാം വിമര്‍ശനങ്ങള്‍ പതിവായിരുന്നു. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ വരെ അഭയയ്‌ക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

More in Malayalam

Trending

Recent

To Top