80കളില സുഹൃത്തുക്കൾ എന്റെ അവാർഡ് ആഘോഷിച്ചു, യഥാർത്ഥ സുഹൃത്തുക്കൾ നിങ്ങളുടെ നേട്ടങ്ങളിൽ എപ്പോഴും സന്തോഷിക്കുന്നവരാണ്!! ഇത് സാധ്യമാക്കിയ എല്ലാവർക്കും നന്ദിയെന്ന് രേവതി
80കളില സുഹൃത്തുക്കൾ എന്റെ അവാർഡ് ആഘോഷിച്ചു, യഥാർത്ഥ സുഹൃത്തുക്കൾ നിങ്ങളുടെ നേട്ടങ്ങളിൽ എപ്പോഴും സന്തോഷിക്കുന്നവരാണ്!! ഇത് സാധ്യമാക്കിയ എല്ലാവർക്കും നന്ദിയെന്ന് രേവതി
80കളില സുഹൃത്തുക്കൾ എന്റെ അവാർഡ് ആഘോഷിച്ചു, യഥാർത്ഥ സുഹൃത്തുക്കൾ നിങ്ങളുടെ നേട്ടങ്ങളിൽ എപ്പോഴും സന്തോഷിക്കുന്നവരാണ്!! ഇത് സാധ്യമാക്കിയ എല്ലാവർക്കും നന്ദിയെന്ന് രേവതി
സിനിമയ്ക്ക് അകത്ത് മാത്രമല്ല പുറത്തും താരങ്ങൾ സൗഹൃദം സൂക്ഷിക്കാറുണ്ട്. എൺപതുകളിലെ തെന്നിന്ത്യൻ താരങ്ങൾ ആ സൗഹൃദം കാത്ത് സൂക്ഷിക്കാറുണ്ട്.
നടിയും സംവിധായികയുമായ സുഹാസിനിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ‘ദി ക്ലാസ് ഓഫ് എയിറ്റിസ്’ എന്ന് പേരുള്ള സംഘത്തിൽ അക്കാലത്തു തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന നായികാനായകന്മാർ എല്ലാവരും ഉണ്ട്. വർഷത്തിൽ ഒരിക്കൽ അവർ ഒത്തുചേരുന്നതാണ് പതിവ്. അതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം തന്നെ ആ സമയങ്ങളിൽ സോഷ്യൽ മീഡിയയിൽ കാണാം.
ഇപ്പോൾ വാർഷിക മീറ്റിംഗിന്റെ ഭാഗമേലാത്ത ഒരു ഒത്തുചേരലിന്റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്. ‘ദി ക്ലാസ് ഓഫ് എയിറ്റിസ്’ അംഗവും നടിയും അഭിനേത്രിയുമായ രേവതിയാണ് അത് പങ്കു വച്ചിരിക്കുന്നത്. രേവതിക്ക് കേരളം സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചതിന്റെ ആഘോഷവേളയാണ് അത്. സുഹാസിനി, ലിസ്സി, ഖുശ്ബു, അംബിക എന്നിവരെ ചിത്രത്തിൽ കാണാം.
’80കളില സുഹൃത്തുക്കൾ (CLASS OF 80s ) എന്റെ കേരള സംസ്ഥാന അവാർഡ് ആഘോഷിച്ചു… യഥാർത്ഥ സുഹൃത്തുക്കൾ നിങ്ങളുടെ നേട്ടങ്ങളിൽ എപ്പോഴും സന്തോഷിക്കുന്നവരാണ്!!! നിങ്ങളെയെല്ലാം സുഹൃത്തുക്കളായി ലഭിച്ചത് അനുഗ്രഹമായി കരുതുന്നു. ഇത് സാധ്യമാക്കിയ എല്ലാവർക്കും നന്ദി… ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു. എന്നാണ് രേവതി കുറിച്ചത്
‘ഭൂതകാലം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് രേവതിയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു . ഇതാദ്യമായാണ് മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രേവതിയെ തേടിയെത്തുന്നത്.
വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ ആയ നായിക കയാദു ലോഹറിന്റെ പേരും തമിഴ്നാട്ടിലെ സര്ക്കാറിന്റെ മദ്യവില്പന കമ്പനിയായ ടാസ്മാക്കുമായി...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
മെഗാസ്റ്റാർ മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കേറെ പരിചതയായ നടിയാണ് രമ്യ പാണ്ഡ്യൻ. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം....
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാർമിള. പിന്നീട് സിനിമകളിൽ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു....