Connect with us

സിംപിൾ ലുക്കിൽ അതീവ സുന്ദരിയായി സാരിയുടുത്ത് അമൃത സുരേഷ്; പ്രണയം വെളിപ്പെടുത്തിയത് ശേഷം അമൃതയും ഗോപി സുന്ദറും ആദ്യമായി ഒരേ വേദിയിൽ, നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ

Malayalam

ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഇരുവരും പ്രണയം വെളിപ്പെടുത്തിയതാണ് ഇതിന് ആധാരം. പ്രണയം വെളിപ്പെടുത്തിയതിന് ശേഷം ആദ്യമായി ഒരേ വേദിയിൽ ആടിപ്പാടി ഗോപി സുന്ദറും അമൃത സുരേഷും. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ സമാപന സമ്മേളനത്തോടനുബന്ധിച്ചു തിരുവനന്തപുരം കനകകുന്ന് നിശാഗന്ധിയിൽ നടന്ന സംഗീതനിശയിലാണ് ഇരുവരും ഒ‌രുമിച്ചെത്തിയത്. പരിപാടിയുടെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

‘ഉസ്താദ് ഹോട്ടൽ’ എന്ന ചിത്രത്തിലെ ‘അപ്പങ്ങളെമ്പാടും ഒറ്റയ്ക്കു ചുട്ടമ്മായി’ എന്ന പാട്ടാണ് ഇരുവരും വേദിയിൽ ആലപിച്ചത്. നിറഞ്ഞ കയ്യടികളോടെ വേദിയിലും സദസിലുമുള്ളവർ പാട്ട് ഏറ്റെടുത്തു. പരിപാടിക്കു ശേഷം പ്രേക്ഷകരോടു നന്ദിയും സ്നേഹവും അറിയിച്ച് അമൃതയും ഗോപി സുന്ദറും രംഗത്തെത്തി.

അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top