Connect with us

വ്യക്തിജീവിതത്തില്‍ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന തൊഴിലില്ലാത്തവര്‍ക്കായി ഈ പുട്ടു മുട്ടക്കറിയും സമര്‍പ്പിക്കുന്നുവെന്ന് അമൃത സുരേഷ്; വിമർശകരുടെ വായടപ്പിച്ചു; കലിയിളകി സോഷ്യൽ മീഡിയ

Malayalam

ഒന്നിന് പുറകെ ഒന്നെന്ന് പറയും പോലെ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒരുമിച്ചുള്ള ചിത്രവും അതിന് നൽകിയ ക്യാപ്ഷനും സോഷ്യല്‍മീഡിയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. തങ്ങളുടെ സ്വകാര്യ ജീവിതത്തെ വിധിക്കുന്നവര്‍ക്കുള്ള മറുപടിയാണ് പുതിയ പോസ്റ്റിലൂടെ ഇരുവരും നല്‍കുന്നത്.

‘ഞങ്ങളുടെ വ്യക്തിജീവിതത്തില്‍ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന തൊഴിലില്ലാത്തവര്‍ക്കായി ഈ പുട്ടു മുട്ടക്കറിയും സമര്‍പ്പിക്കുന്നു’ എന്നായിരുന്നു ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ച് കുറിച്ചത്. ഗോപി സുന്ദര്‍ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പങ്കുവച്ചപ്പോള്‍ അമൃത ഫെയ്‌സ്ബുക്കിലും പങ്കുവച്ചു.

അധിക്ഷേപ കമന്റുകളോടെ വന്‍ സൈബര്‍ ആക്രമണമാണ് ഇരുവര്‍ക്കും എതിരെ ഉണ്ടാകുന്നത്.

ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇരുവരും ങ്കുവയ്ക്കാറുണ്ടായിരുന്നെങ്കിലും അടുത്തായി പങ്കുവച്ച ചിത്രമാണ് ചര്‍ച്ചയായത്. ചിത്രത്തിനൊപ്പമുള്ള കുറിപ്പാണ് ചര്‍ച്ചകള്‍ക്ക് കാരണമായത്. ‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’ എന്നായിരുന്നു ഇരുവരുടെയും കുറിപ്പ്.

പിന്നീട് ഇരുമിച്ചുള്ള ചിത്രങ്ങളും ഇരുവരും പങ്കുവച്ചിരുന്നു. ഗോപി സുന്ദറിന്റെ ജന്മദിനത്തില്‍ ‘മൈന്‍’ എന്നു കുറിച്ചുകൊണ്ടായിരുന്നു അമൃത ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. അമൃതയുടെ മകള്‍ക്കൊപ്പമുള്ള ഇരുവരുടെയും ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top