Malayalam
പുഷ്പയുടെ വമ്പന്‍ നിര്‍മ്മാണ കമ്പനി മൈത്രി മൂവി മേക്കേഴ്‌സ് മലയാളത്തിലേയ്ക്ക്…, നായകനാകുന്നത് ടൊവിനോ തോമസ്
പുഷ്പയുടെ വമ്പന്‍ നിര്‍മ്മാണ കമ്പനി മൈത്രി മൂവി മേക്കേഴ്‌സ് മലയാളത്തിലേയ്ക്ക്…, നായകനാകുന്നത് ടൊവിനോ തോമസ്
സൂപ്പര്‍ ഹിറ്റ് തെലുങ്ക് സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള കമ്പനിയാണ് മൈത്രി മൂവി മേക്കേഴ്‌സ്. അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പയാണ് ഒടുവിലത്തെ സൂപ്പര്‍ഹിറ്റ് ചിത്രം. ഇപ്പോഴിതാ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വമ്പന്‍ നിര്‍മ്മാണ കമ്പനി മലയാള സിനിമയിലേക്ക് കൂടി കാലെടുത്തു വെക്കുകയാണ്.
ഡോക്ടര്‍ ബിജു സംവിധാനം ചെയ്യാന്‍ പോകുന്ന അദൃശ്യ ജാലകങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് അവര്‍ മലയാളത്തിലേയ്ക്ക് എത്തുന്നതെന്നാണ് വിവരം. നായകനായി എത്തുന്നത് യുവതാരം ടോവിനോ തോമസാണ് എന്നും വിവരമുണ്ട്. ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, എല്ലാനാര്‍ ഫിലിംസ് പ്രൊഡക്ഷന്‍സ് എന്നിവരും ഈ ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളാണ്.
നിമിഷാ സജയന്‍ ആണ് നായിക. ഇന്ദ്രന്‍സും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. യദു രാധാകൃഷ്ണന്‍ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഡേവിസ് മാനുവലാണ്. ഡേവിസ് മാനുവല്‍ തന്നെയാണ് ഈ ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡിറക്ടറും. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും ഇപ്പോള്‍ പുറത്ത് വിട്ടിട്ടുണ്ട്.
ഈ വരുന്ന ജൂണ്‍ മാസത്തില്‍ ടോവിനോ നായകനായ രണ്ടു ചിത്രങ്ങളാണ് റിലീസ് ചെയ്യാന്‍ പോകുന്നത്. വിനീത് കുമാര്‍ സംവിധാനം ചെയ്ത ഡിയര്‍ ഫ്രണ്ട്, വിഷ്ണു ജി രാഘവ് ഒരുക്കിയ വാശി എന്നീ ചിത്രങ്ങളാണിവ. ഖാലിദ് റഹ്മാനൊരുക്കിയ തല്ലുമാലയാണ് അതിന് ശേഷം റിലീസ് ചെയ്യാന്‍ പോകുന്ന ടോവിനോ ചിത്രം.