Bollywood
ഫാഷന്‍ സെന്സില്ല , മാന്യതയില്ലാത്ത വസ്ത്രം,മലൈക അറോറയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് സൈബര്‍ സദാചാരവാദികള്‍
ഫാഷന്‍ സെന്സില്ല , മാന്യതയില്ലാത്ത വസ്ത്രം,മലൈക അറോറയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് സൈബര്‍ സദാചാരവാദികള്‍
ബോളിവുഡ് സംവിധായകന് കരണ്‍ ജോഹറിന്റെ ജന്മദിനാഘോഷത്തിനെത്തിയ നടി മലൈക അറോറയുടെ വസ്ത്രധാരണം വീണ്ടും ചർച്ചയാകുന്നു. കരണ്‍ ജോഹറിന്റെ 50-ാം പിറന്നാളിനോടനുബന്ധിച്ച് നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത താരങ്ങള്‍ക്കൊപ്പം മലൈക അറോറയുടെ ലുക്കും ഏറെ ശ്രദ്ധേയമായിരുന്നു.
നിയോണ്‍ ഗ്രീന്‍ ബ്ലേസറും ഷോര്‍ട്ട്സും സാറ്റിന് ബ്രാലെറ്റും ധരിച്ചാണ് മലൈക പാര്‍ട്ടിയില്‍ പങ്കെടുത്തത്.
അലക്സ് പെറിയുടെ സ്പ്രിങ് സമ്മര്‍ 2022 കളക്ഷനില്‍ നിന്നാണ് ഈ ഔട്ട്ഫിറ്റ്. ഡബിള്‍ ബ്രെസ്റ്റഡ് സ്റ്റൈല്‍ ബ്ലേസറാണിത്. നെക്ലൈനുളള സാറ്റിന് ബ്രാലറ്റ് ആണ് താരം പെയര്‍ ചെയ്തത്. ഒപ്പം പിങ്ക് കളര്‍ ഹീല്‍സും പാര്‍ട്ടി സ്റ്റൈല്‍ മേക്കപ്പും കൂടിയായപ്പോര്‍ പാര്‍ട്ടിയിലെ ശ്രദ്ധാകേന്ദ്രമായി മലൈക മാറി.
എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ മലൈകയുടെ ഈ ഔട്ട് ഫിറ്റിന് നിരവധി വിമര്‍ശനങ്ങളും ട്രോളുകളും നേരിടേണ്ടി വന്നു. ഫാഷന്‍ സെന്‍സില്ലെന്നും മാന്യതയില്ലാത്ത വസ്ത്രമെന്നുമെല്ലാം ആക്ഷേപങ്ങള്‍ ഉയര്‍ന്നു എന്നാ്യ മലൈക ഏതു വസ്ത്രം ധരിച്ചാലും വിമര്‍ശനങ്ങള്‍ പതിവാണെന്നും അതു കാര്യമാക്കേണ്ടതില്ലെന്നുമാണ് മലൈക ആരാധകരുടെ കമന്റ്.ഇപ്പോള്‍ നേരിട്ടിരിക്കുന്ന സൈബര്‍ അറ്റാക്കിക്കില്‍ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
