Social Media
ഇല്ല.. ഞാൻ വെറുതെ വിടില്ല..! അടുത്ത വർഷം വീണ്ടും വരും; പൃഥ്വിയുടെ പിറന്നാള്‍ ആശംസ വൈറൽ
ഇല്ല.. ഞാൻ വെറുതെ വിടില്ല..! അടുത്ത വർഷം വീണ്ടും വരും; പൃഥ്വിയുടെ പിറന്നാള്‍ ആശംസ വൈറൽ
മോഹൻലാലിന് പിറന്നാള്‍ ആശംസ നേർന്ന് കൊണ്ട് പൃഥ്വിരാജ് പങ്കുവെച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
“ഇല്ല.. ഞാൻ വെറുതെ വിടില്ല..! അടുത്ത വർഷം വീണ്ടും വരും. ഹാപ്പി ബർത്ത്ഡേ ചേട്ടാ” എന്നാണ് പൃഥ്വിരാജ് സോഷ്യൽമീഡിയയിൽ കുറിച്ചത്. ‘ബ്രോ ഡാഡി’ ലൊക്കേഷനിൽ നിന്നുള്ള ചിത്രത്തിന് ഒപ്പമായിരുന്നു ആശംസകൾ.പൃഥ്വിരാജിന്റെ പോസ്റ്റ് നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
മോഹന്‍ലാലിനെ നായനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ബ്രോ ഡാഡി. ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന് അടുത്തവര്‍ഷം തുടങ്ങുമെന്ന സൂചനയാണ് ഇതിലൂടെ പൃഥ്വി നല്‍കിയിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായിരുന്നു ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം വന്‍ വിജയമായിരുന്നു.
ലൂസിഫര്‍ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയെ 200 കോടി ക്ലബ്ബ് എന്ന മാന്ത്രികസംഖ്യയിലെത്തിച്ചത് ലൂസിഫര്‍ ആയിരുന്നു. വൈകാതെ തന്നെ പൃഥ്വിരാജും മുരളി ഗോപിയും ചേര്‍ന്ന് ചിത്രത്തിന്റെ തുടര്‍ച്ചയായ ”എമ്പുരാനും” പ്രഖ്യാപിക്കുകയായിരുന്നു.
