Malayalam
കൂളിങ് ഗ്ലാസും മാസ്കും; സ്റ്റൈലൻ എൻട്രിയോടെ ലേഡി സൂപ്പർ സ്റ്റാർ; വൈറൽ വീഡിയോ
കൂളിങ് ഗ്ലാസും മാസ്കും; സ്റ്റൈലൻ എൻട്രിയോടെ ലേഡി സൂപ്പർ സ്റ്റാർ; വൈറൽ വീഡിയോ
Published on
കൂളിങ് ഗ്ലാസും മാസ്കും ധരിച്ച് ഡ്രെെവിങ് സീറ്റില്‍ നിന്നും സ്റ്റൈലൻ എൻട്രിയോടെ പുറത്തിറങ്ങിവരുന്ന മഞ്ജുവിന്റ്‌റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
കറുത്ത ടീ ഷര്‍ട്ടും മിലിട്ടറി ഗ്രീന്‍ പാന്റ്സുമാണ് മഞ്ജു ധരിച്ചത്. ദ പ്രീസ്റ്റിന്റെ ലൊക്കേഷനിലേക്ക് വരുന്ന മഞ്‍ജുവിന്റെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തത് . വീഡിയോ ദ പ്രീസ്റ്റിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പങ്കുവച്ചിരിക്കുന്നത്.
നേരത്തെ മോഹന്‍ലാലിന്റെ സമാനമായ വീഡിയോയും വെെറലായിരുന്നു.
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധായകന്‍. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പാക്ക് അപ്പ്. ഇതിന്റെ സന്തോഷം പങ്കുവച്ചു കൊണ്ട് താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു.
Continue Reading
You may also like...
Related Topics:Manju Warrier
