ഒരേ നിറത്തിലുള്ള സാരിയാണിഞ്ഞ് പ്രിയ നായികമാർ … സുഹാസിനിക്കും ഖുശ്ബുവിനുമൊപ്പം ലിസി; നായികമാരെ ഒരു ഫ്രയിമില്‍ കാണാനായതിന്റെ സന്തോഷം പങ്കിട്ട് ആരാധകർ; ചിത്രം വൈറൽ
മലയാളികളുടെ എക്കാലത്തേയും പ്രിയ നടിയാണ് ലിസി. സംഭവ ബഹുലമായ പ്രണയ കഥയാണ് ലിസിയുടെയും സംവിധായകൻ പ്രിയദര്‍ശന്റേതും. പ്രിയനെ വിവാഹം ചെയ്യാന്‍ വേണ്ടി വീട് വിട്ട് ഇറങ്ങുകയായിരുന്നു ലിസി. പ്രിയനുമായുള്ള വിവാഹത്തിന് വേണ്ടി ഹിന്ദുമതം സ്വീകരിയ്ക്കുകയും ലക്ഷ്മി എന്ന് പേര് മാറ്റുകയും ചെയ്തു. എന്നാൽ ഇരുവരുടെയും വിവാഹ മോചനത്തിന് ശേഷം ലിസി ലക്ഷ്മി എന്നാണ് ഇപ്പോള്‍ നടി അറിയപ്പെടുന്നത്.
24 വര്‍ഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് ലിസിയും പ്രിയദര്‍ശനും ബന്ധം വേര്‍പെടുത്തിയത്. പ്രിയദര്ശന് സംവിധാനം നിര്‍വഹിച്ച ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ലിസി സിനിമാ ജീവിതത്തിനു തുടക്കം കുറിച്ചത്.
അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയിലൂടെയായി വിശേഷങ്ങള്‍ പങ്കിടാറുണ്ട് ലിസി. താരങ്ങളെല്ലാമായി അടുത്ത സൗഹൃദവും സൂക്ഷിക്കുന്നുണ്ട് ലിസി. സുഹാസിനിക്കും ഖുശ്ബുവിനുമൊപ്പം നില്ക്കുന്ന ചിത്രമായിരുന്നു കഴിഞ്ഞ ദിവസം ലിസി പോസ്റ്റ് ചെയ്തത്. ഒരേ നിറത്തിലുള്ള സാരിയണിഞ്ഞായിരുന്നു ഇവര്‍ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തത്. സൗത്ത് ഇന്ത്യ മീഡിയ& എന്റര്‍ടൈന്‍മെന്റ് സമ്മിറ്റ് പ്രസ് മീറ്റിലെ ചിത്രമാണെന്നും ലിസി കുറിച്ചിട്ടുണ്ട്.
പ്രിയനായികമാരെ ഒറ്റ ഫ്രയിമില്‍ കാണാനായതിന്റെ സന്തോഷമായിരുന്നു ആരാധകര്‍ പങ്കിട്ടത്. മലയാളത്തിലേക്ക് എന്ന് തിരിച്ച് വരുന്നതെന്നായിരുന്നു ആരാധകര്‍ ലിസിയോട് ചോദിച്ചിട്ടുള്ളത്.
ചെന്നൈയില്‍ ഡബ്ബിംഗ് സ്റ്റുഡിയോയുമായി സജീവമാണ് താരം. ഇടക്കാലത്ത് പരസ്യങ്ങളിലും താരം അഭിനയിച്ചിരുന്നു. മകളായ കല്യാണി പ്രിയദര്‍ശനൊപ്പമുള്ള പരസ്യത്തിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയിരുന്നു.
അമ്മയ്ക്ക് പിന്നാലെയായി മകളും അഭിനയ മേഖലയിലേക്ക് പ്രവേശിച്ചിരുന്നു. തെലുങ്ക് ചിത്രത്തിലൂടെ തുടക്കം കുറിച്ച് പിന്നീടാണ് മലയാളത്തിലേക്കെത്തിയത്. അച്ഛനൊപ്പം മരക്കാറിലും കല്യാണി അഭിനയിച്ചിരുന്നു. പ്രണവിന്റെ നായികയായി ഹൃദയത്തിലും കല്യാണി എത്തിയിരുന്നു. അമ്മ എനിക്കൊപ്പമായാണ് സിനിമ കണ്ടതെന്നും ചിത്രം ഒരുപാട് ഇഷ്ടമായെന്നുമാണ് പറഞ്ഞതെന്നും കല്യാണി പറഞ്ഞിരുന്നു. അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങളും അമ്മയുടെ സാരി അടിച്ച് മാറ്റിയതിനെക്കുറിച്ചുമൊക്കെ പറഞ്ഞ് കല്യാണി എത്താറുണ്ട്.
