മമ്മൂട്ടി വിദ്യാര്‍ത്ഥിയെ ശകാരിക്കുന്നു, സൂപ്പര്‍ താരത്തിന്റെ അഹങ്കാരമെന്ന് കമന്റുകൾ; വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്
നടന് മമ്മൂട്ടി സ്കൂള്‍ കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോയില്‍ നടന് ഒരു വിദ്യാര്‍ത്ഥിയെ ശകാരിക്കുന്നതായും കാണാം. വീഡിയോ പങ്കുവെച്ചുകൊണ്ട് സൂപ്പര്‍ താരത്തിന്റെ അഹങ്കാരമെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടത്തിയതോടെ ആരാധകര്‍ തമ്മിലുള്ള യുദ്ധമായി കാര്യങ്ങള്‍ മാറി.
എന്നാൽ സത്യാവസ്ഥ മറ്റൊന്നായിരുന്നു മമ്മൂട്ടി സ്കൂള്‍ കുട്ടികള്‍ക്കെല്ലാവര്‍ക്കും ഒപ്പം വീഡിയോ എടുക്കുന്നതിനായി തയ്യാറായിരുന്നു. ഓരോരുത്തരായി കാത്തിരുന്നു. നിരവധി പേരുണ്ടായിരുന്നെങ്കിലും താരം ഓരോരുത്തര്‍ക്കും അവസരം നല്കി. ഇതിനിടയില്‍ തന്റെ പിറകിലൂടെ എത്തിയ വിദ്യാര്‍ത്ഥിയെ താരം ചെറുതായി ശകാരിക്കുന്നു. ഒരു പ്രാവശ്യം ചിത്രമെടുക്കാന്‍ എല്ലാവര്ക്കും അവസരം ലഭിക്കും മുന്‍പ് രണ്ടാമതും തിക്കിതിരക്കിയെത്തിയതിനായിരുന്നു വിദ്യാര്‍ത്ഥിയെ മമ്മൂട്ടി ശകാരിച്ചത്.
ആദ്യം താരത്തിനൊപ്പം എടുത്ത ചിത്രം ശകാരിക്കപ്പെട്ട വിദ്യാര്‍ത്ഥി വാട്സാപ്പ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തിരുന്നു. മറ്റുള്ളവര്‍ക്ക് അവസരം ലഭിക്കാതെ രണ്ടാമതും സെല്‍ഫിയെടുക്കാനെത്തുന്നത് ശരിയല്ലെന്ന് പറയുക മാത്രമാണ് താരം ചെയ്തത്.
