പച്ചയില്‍ ഗോള്‍ഡന്‍ വരകളുള്ള സാരി, മനോഹരമായ ആഭരണം അണിഞ്ഞ് സുപ്രിയ.. ഒപ്പം പൃഥ്വിയും അണിഞ്ഞിരുന്ന മാലയ്ക്ക് പിന്നിലെ രഹസ്യം…ആരാധകരുടെ ചോദ്യത്തിന് സുപ്രിയയുടെ മറുപടി വൈറലാകുന്നു

സോഷ്യൽ മീഡിയയിൽ സജീവമായ സുപ്രിയ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കിടാറുണ്ട്. പൃഥ്വിരാജും സുപ്രിയയും പങ്കെടുത്ത ഒരു എന്‍ഗേജ്മെന്റ് എന്ന തരത്തില്‍ കുറേ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായി ക്ഷണനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ തരംഗമായി മാറിയത്. ചിത്രങ്ങളില്‍ കാണുന്നവര്‍ ആരൊക്കെയാണെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍.
ഫോട്ടോയിൽ കാണുന്ന വധു സുപ്രിയയുടെ പ്രിയപ്പെട്ടവളാണ്. ഐശ്വര്യ എന്ന് വിളിക്കുന്ന ഐഷു സുപ്രിയയുടെ ഫസ്റ്റ് കസിൻ ആണ്. വരൻ പ്രശാന്ത്. ഇരുവർക്കും വിവാഹനിശ്ചയ വേളയിൽ ആശംസ അർപ്പിക്കാൻ ചേച്ചി സുപ്രിയയും പൃഥ്വിയും എത്തുകയായിരുന്നു.
സാരിയണിഞ്ഞ് സുപ്രിയ എത്തിയപ്പോള്‍ മുണ്ടായിരുന്നു പൃഥ്വിയുടെ വേഷം. പച്ചയില്‍ ഗോള്‍ഡന്‍ വരകളുള്ള സാരിയും ചേരുന്ന ആഭരണങ്ങളുമായിരുന്നു സുപ്രിയ അണിഞ്ഞത്. നാളുകള്‍ക്ക് ശേഷം സുപ്രിയയുടെ ചിരിച്ച മുഖത്തോടെയുള്ള ചിത്രങ്ങള്‍ കാണുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
സുപ്രിയ അണിഞ്ഞിരുന്ന മാലയെക്കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു. അത് എന്റെ മമ്മി വിവാഹത്തിന് അണിഞ്ഞിരുന്ന മാലയാണ്. എന്റെ കല്യാണമായപ്പോള്‍ ഞാനും അത് ഇട്ടിരുന്നു. ഒരുദിവസം അലംകൃതയും അത് അണിയുമെന്നാണ് ഞാന്‍ കരുതുന്നത്. കുടുംബപരമായി കൈമാറി വരുന്ന ആഭരണമാണ് ഇതെന്നും ഇക്കാര്യം ശ്രദ്ധിച്ചതില്‍ സന്തോഷമെന്നുമായിരുന്നു സുപ്രിയയുടെ മറുപടി.
പ്രണയിച്ച് വിവാഹിതരായവരാണ് പൃഥ്വിരാജും സുപ്രിയ മേനോനും. സുപ്രിയയുടെ കുടുംബവീടായ പാലക്കാട് വെച്ചായിരുന്നു വിവാഹം. വിവാഹത്തിന് ശേഷമായി കൊച്ചിയിലും തിരുവനന്തപുരത്തും ഗംഭീര വിരുന്നും നടത്തിയിരുന്നു. മാലയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായതോടെ ഇവരുടെ വിവാഹ ഫോട്ടോയും വീണ്ടും വൈറലായിരുന്നു.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...