Social Media
ലൈഫിൽ വീണു പോയ ഞാൻ ചേച്ചിയെ ഓർക്കുമ്പോഴാണ് മുന്നോട്ട് പൊരുതി ജീവിക്കാൻ കരുത്ത് കിട്ടുന്നത്.. ആരാധികയുടെ കമന്റ് ഞെട്ടിച്ചു
ലൈഫിൽ വീണു പോയ ഞാൻ ചേച്ചിയെ ഓർക്കുമ്പോഴാണ് മുന്നോട്ട് പൊരുതി ജീവിക്കാൻ കരുത്ത് കിട്ടുന്നത്.. ആരാധികയുടെ കമന്റ് ഞെട്ടിച്ചു
മലയാളികളുടെ പ്രിയ നടിയാണ് ഭാവന. മലയാള സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഭാവന ആക്ടീവാണ്. ഇടക്കിടെ ടെലിവിഷൻ ഷോകളിലൂടെയും ആരാധകർക്ക് മുന്നിലേക്ക് ഭാവന എത്താറുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും പങ്കുവച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിലും താരം സജീവമാണ്. അർത്ഥവത്തായ ക്യാപ്‌ഷനുകളാണ് ചിത്രങ്ങൾക്ക് ഭാവന നൽകാറുള്ളത്.
ഇപ്പോഴിതാ പുതിയ ഫൊട്ടോഷൂട്ടിൽനിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് ഭാവന. നീല നിറത്തിലുള്ള ഔട്ട് ഫിറ്റ് ധരിച്ച് അതീവ സുന്ദരിയായി എത്തിയിരിക്കുകയാണ് . ലേബല്‍ എം ഡിസൈനേഴ്‍സിന് വേണ്ടിയായിരുന്നു താരത്തിന്റെ ഫൊട്ടോഷൂട്ട്. ഒട്ടേറെ പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്.
പ്രണവ് രാജാണ് ചിത്രങ്ങൾ പകർത്തിയത്. സജിത്ത് ആൻഡ് സുജിത്താണ് ഹെയര്‍ സ്റ്റൈല്‍. മേക്കപ്പ് താൻ സ്വയം ചെയ്തതാണെന്നാണ് ഭാവന കുറിച്ചിട്ടുണ്ട് . ചിത്രത്തിന് ഒരു ആരാധിക നൽകിയ കമന്റും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. ‘രാവിലെ ഉറക്കമുനർന്നു കണ്ട മുഖം എന്റെ ഭാവി ചേച്ചിയുടെ ബ്യുട്ടിഫുൾ ഫേസ്. ഈ മുഖം കണ്ടാൽ ഒരു പോസിറ്റീവ് എന്നർജി ആണ്. ലൈഫിൽ വീണു പോയ ഞാൻ ചേച്ചിയെ ഓർക്കുമ്പോൾ ആണ് എനിക്ക് മുന്നോട്ട് പൊരുതി ജീവിക്കാൻ കരുത്ത് കിട്ടുന്നത് ലവ് യു ചേച്ചി’ എന്നാണ് ഒരു കമന്റ്. ആ കമന്റ് ശരിവെച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്.
അഞ്ചു വര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമായിരുന്നു ഭാവനയും നവീനും വിവാഹിതരായത്. കന്നഡ നിര്‍മ്മാതാവായ നവീനിനെ വിവാഹം ചെയ്ത നടി പിന്നീട് അഭിനയത്തില്‍ നിന്നും ഒരു ചെറിയ ബ്രേക്കെടുക്കുകയായിരുന്നു. എങ്കിലും സിനിമ മറന്നൊരു ലോകം അസാധ്യമാണെന്നു തോന്നിയപ്പോള്‍ അഭിനയത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയും ചെയ്തു. തമിഴ് ചിത്രം 96ന്റെ കന്നഡ റീമേക്ക് 99ലൂടെ ഗണേഷിന്റെ നായികയായിട്ടായിരുന്നു ഭാവനയുടെ തിരിച്ചുവരവ്. ഇനി മലയാളത്തിലേക്കുള്ള താരത്തിന്റെ തിരിച്ച് വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
കന്നഡ ചിത്രമായ ഭജരംഗി 2 ആണ് നടിയുടെതായി ഒടുവിലായി ഇറങ്ങിയ ചിത്രം. ഭാവനയും നടന്‍ ശിവ രാജ്കുമാറുമാണ് ഭജരംഗി 2 ൽ പ്രധാന വേഷത്തിൽ എത്തുന്നത്. ചിന്മിനികി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്. കന്നടയില്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ചിന്മിങ്കി എന്ന് ഭാവന പറഞ്ഞിരുന്നു.
2017 ൽ പുറത്ത് ഇറങ്ങിയ ആദം ജോൺ ഭാവനയുടെ ഒടുവിലത്തെ മലയാള ചിത്രം . മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡും ഭാവനയ്‍ക്ക് ലഭിച്ചിട്ടുണ്ട്. ജയരാജ് സംവിധാനം ചെയ്‍ത് ചിത്രം ‘ദൈവനാമ’ത്തിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ്.
