Malayalam
ബേബി ഗേള്‍ ഓണ്‍, പർവ്വതിയ്ക്ക് പെൺകുഞ്ഞ്..മകളെത്തിയ സന്തോഷം പങ്കിട്ട് പാർവതിയും അരുണും! ചിത്രം വൈറലാവുന്നു
ബേബി ഗേള്‍ ഓണ്‍, പർവ്വതിയ്ക്ക് പെൺകുഞ്ഞ്..മകളെത്തിയ സന്തോഷം പങ്കിട്ട് പാർവതിയും അരുണും! ചിത്രം വൈറലാവുന്നു
കുടുംബവിളക്ക് പരമ്പരയിലൂടെ നിമിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു പാർവതി വിജയ്. മൃദുല വിജയിയുടെ സഹോദരി കൂടിയാണ് പാർവതി. കുടുംബവിളക്കിലെ തന്നെ ക്യാമറാമാൻ ആയിരുന്ന അരുണിനെയാണ് പാർവതി വിവാഹം ചെയ്തത്. നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിൽ ആണ് പാർവതിയുടെ വിവാഹം നടന്നത്. വിവാഹ ശേഷമാണ് പാർവതി സീരിയലിൽ നിന്നും പിന്മാറിയത്.
ഇപ്പോഴിതാ ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയായി പാര്‍വതിയും അരുണും കുഞ്ഞുമാലാഖ എത്തിയതിന്റെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞതിഥിയുടെ കാലിന്റെ ചിത്രം പങ്കിട്ട് ബേബി ഗേള്‍ ഓണ്‍ എന്നായിരുന്നു പാര്‍വതിയും അരുണും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഫെബ്രുവരി 9നാണ് ഡേറ്റെന്നായിരുന്നു അറിയിച്ചതെങ്കിലും നേരത്തെ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു പാര്‍വതി. പ്രസവത്തിനായി എത്തിയതിന് ശേഷമുള്ള വീഡിയോ പങ്കിട്ട് മൃദുലയും എത്തിയിരുന്നു. പാര്‍വതിക്ക് പെണ്‍കുഞ്ഞായിരിക്കുമെന്നായിരുന്നു സുഹൃത്തുക്കളെല്ലാം പറഞ്ഞത്.
അടുത്തിടെയായിരുന്നു മൃദുല വിജയും ഗര്‍ഭിണിയാണെന്നുള്ള വിശേഷം പങ്കിട്ടെത്തിയത്. ഡോക്ടര്‍മാര്‍ വിശ്രമം നിര്ദേശിച്ചതിനെത്തുടര്ന്നായി തുമ്പപ്പൂവില് നിന്നും പിന്‍വാങ്ങുകയായിരുന്നു താരം. ഒരുവീട്ടില്‍ രണ്ട് ഗര്ഭിണികളുണ്ടായാല് എന്ന ക്യാപ്ഷനോടെയായാണ് പാര്‍വതി മൃദുലയ്ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോ പങ്കിട്ടത്. ഒന്നിന്റേയും മണം പിടിക്കാത്ത അവസ്ഥയായതിനാല്‍ മൂക്കില്‍ കോട്ടണ്‍ വെച്ചാണ് താന്‍ നടക്കുന്നതെന്ന് മൃദുല പറഞ്ഞിരുന്നു.
