തിരുവനന്തപുരം ഉദയ് പാലസില്‍ നടന്ന രാജമൗലി ചിത്രം ആര്.ആര്.ആറിന്റെ പ്രീ ലോഞ്ചില്‍ മന്ത്രി ആന്റണി രാജുവിന് സംഭവിച്ച നാക്കുപിഴ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
രാജമൗലിയുടെ പേരായിരുന്നു മന്ത്രിക്ക് മാറിപ്പോയത്. ‘ലോകചലച്ചിത്ര രംഗത്തെ കുലപതിയായ രാജമൗലവി…എന്നായിരുന്നു മന്ത്രി പറഞ്ഞത്. ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം സദസിനെ അഭിസംബോധന ചെയ്യവെയായിരുന്നു മന്ത്രിക്ക് നാക്കുപിഴ സംഭവിച്ചത്.
നോക്കി വായിച്ചിട്ടും മന്ത്രിക്ക് സംഭവിച്ച ഈ അബദ്ധം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ‘ബാഹു അലി സംവിധാനം ചെയ്ത രാജമൗലവിയെ കുറിച്ചാണോ മന്ത്രി ആന്റണി രാജു പറയുന്നത്?’ എന്ന പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നു.
സംവിധായകന് രൗജമൗലി, ചിത്രത്തിലെ പ്രധാന താരങ്ങളായ രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ സന്നിഹിതരായ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ നാക്കുപിഴ. അതേസമയം, സിനിമയെ വരവേല്‍ക്കാനുള്ള കേരളത്തിന്റെ ആവേശത്തിന് നന്ദി പറഞ്ഞായിരുന്നു സംവിധായകന് രാജമൗലി അഭിനേതാക്കളായ രാംചരണ്‍ ജൂനിയര്‍ എന്‍ടിആര്‍ എന്നിവരുടെ പ്രസംഗം.
നടന് ടൊവിനോ തോമസും മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തു. ഷിബു തമീന്‍സിന്റെ എച്ച്.ആര് പിക്ചേഴ്സാണ് ആര്‍ആര്‍ആര്‍ കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. ബാഹുബലിക്ക് ശേഷം എസ്.എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആര്‍ആര്‍ആര്‍.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...