Social Media
ഓട്ടോറിക്ഷ ഓടിച്ച് ബോളിവുഡ് താരം സല്മാന് ഖാന്; വീഡിയോ വൈറൽ
ഓട്ടോറിക്ഷ ഓടിച്ച് ബോളിവുഡ് താരം സല്മാന് ഖാന്; വീഡിയോ വൈറൽ
ബോളിവുഡ് താരം സല്മാന് ഖാന് ഓട്ടോറിക്ഷ ഓടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സല്മാന് ഓട്ടോറിക്ഷ ഓടിക്കുന്നത് കണ്ട് ആരാധകര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് വൈറലാകുന്നത്. താരത്തെ കണ്ട് അതിശയിക്കുന്ന ആരാധകരെയും കാണാം.
അതേസമയം, ഒരാഴ്ചക്ക് മുമ്പ് സല്മാന് പാമ്പുകടി ഏറ്റിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച തന്റെ അന്പത്തിയാറാം പിറന്നാള്‍ ദിനാഘോഷം നടക്കുന്നതിനിടെ പന്‍വേലിലെ ഫാം ഹൗസില്‍ വെച്ചാണ് സല്മാന് ഖാന് പാമ്പുകടിയേറ്റത്. മൂന്ന് തവണയാണ് തന്നെ പാമ്പ് കടിച്ചതെന്നും എന്നാല്‍ ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്നും താരം പറഞ്ഞിരുന്നു. വിഷമില്ലാത്ത പാമ്പായിരുന്നു കടിച്ചത്. നടനെ ഉടന്‍ തന്നെ മുംബൈയിലെ കോമതെ ആശുപത്രിയിലെത്തിക്കുകയും പരിശോധനയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. നിലവില്‍ നടന് വീട്ടില്‍ വിശ്രമത്തിലാണ്.
തനിക്ക് പാമ്പ് കടിയേറ്റ സാഹചര്യത്തെ കുറിച്ചും പിന്നീട് അതിനെ കുറിച്ച് തന്റെ പിതാവ് ചോദിച്ചതിനെ കുറിച്ചുമൊക്കെ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു സല്മാന്.
തനിക്ക് എന്തെങ്കിലും പറ്റിയോ എന്നല്ല മറിച്ച് പാമ്പിന് എന്തെങ്കിലും പറ്റിയോ എന്നായിരുന്നു അച്ഛന് അറിയേണ്ടത് എന്നാണ് ചിരിച്ചുകൊണ്ട് സല്മാന് പറഞ്ഞത്. ‘പനവേലിലെ ഫാം ഹൗസ് കാടിന്റെ അടുത്താണ് ഉള്ളത്. ഫാം ഹൗസിലെ റൂമില്‍ കയറിയ പാമ്പിനെ കണ്ട് കുട്ടികള്‍ പേടിച്ചു. നീളമുള്ള വടി കൊണ്ട് വരാന്‍ ഞാന്‍ അവരോട് പറഞ്ഞു. അവര്‍ ഒരു വടി കൊണ്ട് വരുകയും ചെയ്തു. ആ വടി വെച്ച് പാമ്പിനെ വളരെ സ്നേഹത്തോടെ എടുത്ത ഞാന്‍ അതിനെ കാട്ടിലേക്ക് പറഞ്ഞ് അയക്കാനായി കൊണ്ട് പോകുകയായിരുന്നു.
എന്നാല്‍ വഴിക്ക് വെച്ച് പാമ്പ് വടിയില്‍ നിന്ന് മാറി മുകളിലേക്ക് കയറാന്‍ തുടങ്ങി. അപ്പോഴേക്കും വടി ഉപേക്ഷിച്ച് പാമ്പിനെ ഞാന്‍ കൈ കൊണ്ട് എടുത്തു. അപ്പോഴാണ് ആദ്യത്തെ കടി ഏറ്റത്. പിന്നീടും ആളുകള്‍ ബഹളം വെച്ച് കൊണ്ടേയിരുന്നു ആ ബഹളത്തില്‍ രണ്ടാമത്തെ കടിയും കിട്ടി. ഹോസ്പിറ്റല്‍ ഹോസ്പിറ്റല്‍ എന്ന് ബഹളം വെച്ചപ്പോള്‍ മൂന്നാമത്തെ കടിയും ഏറ്റു,’ സല്മാന് പറഞ്ഞു
