താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗം ഇന്ന് കൊച്ചിയിൽ നടന്നു. കൊച്ചി ക്രൌൺ പ്ലാസയിലാണ് മീറ്റിംഗ് നടന്നത്. രാവിലെ പത്തിനാണ് പ്രസിഡന്റ് മോഹൻലാലിന്റെ അധ്യക്ഷതയിൽ ജനറൽ ബോഡി ആരംഭിച്ചത്.
പതിവിന് വിപരീതമായി ഇക്കുറി മത്സരമുണ്ടാകുമെന്നതാണ് പ്രത്യേകത. ചടങ്ങിൽ എത്തിയ താരങ്ങളുടെ ചിത്രങ്ങൾ ഇപ്പോൾ വൈറാലാവുകയാണ്. ഇപ്പോഴിതാ ചടങ്ങിന് എത്തിയ മഞ്ജുവിന്റെ ലുക്കാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കൊച്ചി ക്രൌൺ പ്ലാസയിലാണ് മീറ്റിംഗ്.
മഞ്ജുവിന്റെ പുത്തൻ ലുക്കാണ് ആരാധകർക്ക് ഏറെ ആവേശമായി മാറിയത്. ദിനം പ്രതി യൗവ്വനത്തിലേക്ക് എത്തികൊണ്ടിരിക്കുകയാണ് തങ്ങളുടെ മഞ്ജു എന്നാണ് ആരാധകർ പറയുന്നത്. പഴയതിൽ നിന്നും വ്യത്യസ്തമായി മഞ്ജുവിന്റെ പുത്തൻ ലുക്ക് ആണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഒരാൾക്ക് ഇത്രയൊക്കെ മാറാൻ കഴിയുമോ എന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു. മഞ്ജുവിന്റെ ഈ നിറഞ്ഞ ചിരി തന്നെയാണ് അവരുടെ വിജയത്തിന്റെ സിഗ്നൽ എന്നുള്ള കമന്റുകളും ചിത്രങ്ങൾക്ക് ലഭിക്കുന്നുണ്ട്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും നിർവ്വാഹക സമിതിയിലേക്കുമാകും ഇക്കുറി മത്സരം നടക്കുന്നുണ്ട്. നിലവിലെ പ്രസിഡന്റ് മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പൊതുയോഗത്തിനായി അമ്മയിലെ അംഗങ്ങളായ താരങ്ങൾ ക്രൗൺ പ്ലാസ ഹോട്ടലിൽ എത്തിച്ചേര്ന്നിട്ടുണ്ട്. ചിത്രങ്ങൾ കാണാം.
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...