Social Media
ദൈവത്തിന് നന്ദി, അതൊരു ആൺകുഞ്ഞാണ്; അച്ഛൻ ആയ സന്തോഷം പങ്കുവെച്ച് ലിബിൻ സഖറിയ!
ദൈവത്തിന് നന്ദി, അതൊരു ആൺകുഞ്ഞാണ്; അച്ഛൻ ആയ സന്തോഷം പങ്കുവെച്ച് ലിബിൻ സഖറിയ!
സീ കേരളത്തിലെ ‘സരിഗമപ’ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഗായകനാണ് ലിബിൻ സഖറിയ. ‘സരിഗമപ’ എന്ന ഷോയുടെ ടൈറ്റിൽ വിന്നർ പട്ടവും ലിബിൻ നേടിയിരുന്നു. ഷോയിലെ ഏറ്റവും ജനപ്രിയനായ മത്സരാർത്ഥി കൂടിയായിരുന്നു ലിബിൻ ഒരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ്. അച്ഛനായ സന്തോഷമാണ് ലിബിൻ അറിയിച്ചിരിക്കുന്നത്
ദൈവത്തിന് നന്ദി, അതൊരു ആൺകുഞ്ഞാണ് എന്ന ചിത്രവുമായിട്ടാണ് അച്ഛനായ സന്തോഷം ലിബിൻ സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്. നിരവധി ആളുകളാണ് താരത്തിനും അൽഫോൺസ തെരേസയ്ക്കും ആശംസകളുമായി എത്തുന്നത്. ഒരു വർഷം മുൻപേ ആയിരുന്നു ഇരുവരുടെയും വിവാഹം നടക്കുന്നത്.
സരിഗമപ ഷോയുടെ സമയത്ത് ജീവിതത്തിലേക്ക് എത്തിയ കൂട്ടുകാരി അൽഫോൺസ തെരേസയെ ആണ് ലിബിൻ വിവാഹം കഴിച്ചത്. ലിബിലിന്റെ വിവാഹവാർത്ത സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവംബർ 19നാണ് ഇരുവരുടെയും മനസ്സമ്മതം നടന്നത്. തുടർന്ന് നവംബർ 22ന് ഇരുവരുടെയും വിവാഹവും നടന്നു. ഷോ കണ്ട് തെരേസ അഭിനന്ദിക്കാൻ വിളിക്കുകയായിരുന്നുവെന്നും ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നെന്നുമാണ് ലിബിൻ പറഞ്ഞത് ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ആണ് തെരേസ.
തൊടുപുഴ സ്വദേശിയായ ലിബിന് എംഎഡ് ബിരുദധാരി കൂടിയാണ്. ലിബിൻ പാടിയ നിരവധി ഭക്തിഗാനങ്ങളും വൈറലായിട്ടുണ്ട്. ഗോപി സുന്ദറിന്റെ ഒരു ഗാനം പാടി ലിബിൻ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ചിരുന്നു.
