മമ്മൂട്ടിയെയും മഞ്ജു വാര്യരെയും പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയ ദി പ്രീസ്റ്റ്’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റിയ സംവിധായകനാണ് ജോഫിൻ ടി ചാക്കോ. ചിത്രത്തിന്റെ വിജയത്തിനു ശേഷം ജീവിതത്തിലുണ്ടായ മറ്റൊരു സന്തോഷം പങ്കുവെക്കുകയാണ് ജോഫിൻ ഇപ്പോൾ.
തനിക്ക് ഒരു മകൾ പിറന്ന സന്തോഷമാണ് ജോഫിൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. “കാത്തിരിപ്പിന് ഒടുവിൽ വിരാമം. എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിനും ഞങ്ങളുടെ രണ്ട് കുടുംബങ്ങൾക്കും അവരുടെ സ്നേഹത്തിനും പിന്തുണയ്ക്കും പ്രാർത്ഥനയ്ക്കും നന്ദി. ഒരു പെൺകുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടു. ഞങ്ങൾ അവൾക്ക് മഴ ടി ജൊവാൻ എന്ന് പേരിട്ടു” ജോഫിൻ കുറിച്ചു.
കഴിഞ്ഞ ഏപ്രിൽ 14നാണ് മമ്മൂട്ടി നായകനായ ഹൊറർ സസ്പെൻസ് ത്രില്ലർ ‘ദി പ്രീസ്റ്റ്’ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തത്.അസാധാരണ കഴിവുള്ള ഒരു പുരോഹിതന്റെ ജീവിതകഥയും തണുത്തുറഞ്ഞ കേസുകൾ പരിഹരിക്കാനുള്ള അദ്ദേഹത്തിൻറെ നിഗൂഢമായ യാത്രയുമായിരുന്നു ചിത്രത്തിന്റെ പ്രമേയം.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...