Malayalam
ഫുക്രുവിനെ മലർത്തിയടിച്ച് അർജുൻ.. അർജുനെ ട്രോളി ഫുക്രു! ഒടുവിൽ സംഭവിച്ചതോ.. തലപുകഞ്ഞ് സോഷ്യൽ മീഡിയ
ഫുക്രുവിനെ മലർത്തിയടിച്ച് അർജുൻ.. അർജുനെ ട്രോളി ഫുക്രു! ഒടുവിൽ സംഭവിച്ചതോ.. തലപുകഞ്ഞ് സോഷ്യൽ മീഡിയ
ഇന്ന് യൂട്യൂബില്‍ നിറഞ്ഞുനില്ക്കുന്ന പേരാണ് അർജുൻ ടിക് ടോക് വീഡിയോകള്‍ക്ക് സ്വന്തമായി റിയാക്ഷനുമായി എത്തി ഫോളോവേഴ്സിന്റെ എണ്ണം കൂട്ടി വൈറലായി മാറിയിരിക്കുകയാണ് അർജുൻ. ടിക് ടോക് റോസ്റ്റിംഗ് എന്ന പേരിലുള്ള റിയാക്ഷന് വീഡിയോകളുമായാണ് അര്‍ജ് യു എന്ന അര്ജുന് സുന്ദരേഷൻ
40 ലക്ഷം പേരൊക്കെയായിരുന്നു വീഡിയോ ആദ്യമായി കണ്ട് തുടങ്ങിയത് പിന്നീട് ക്രമാതീതമായി കൂടി. ഇപ്പോൾ ഇതാ വണ്‍ മില്യണ്‍ സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയിരിക്കുകയാണ്
അര്‍ജ് യു എന്ന അര്ജുന് സുന്ദരേശനാണ് ഇപ്പൊ തരാമെന്ന് പറയാതിരിക്കാൻ വയ്യ.. ടിക് ടോക്കിലെ കല്യാണ വീഡിയോകള്‍, കലിപ്പന്റെ കാന്താരി വിശേഷണമുള്ള വീഡിയോകള്‍, ശൈലികള്‍ എന്നിവയെ ട്രോളിക്കൊണ്ടുള്ള അര്‍ജുന്റെ വീഡിയോകള്‍ അമ്പത് ലക്ഷത്തിനടുത്ത് ആളുകള്‍ ഒരാഴ്ച കൊണ്ട് കണ്ടിരുന്നു. അര്ജുന് ചെയ്ത അവസാന എപ്പിസോഡില്‍ ടിക് ടോകിലെ പ്രധാന സെലിബ്രിറ്റികളൊരാളായ ഫുക്രുവും റോസ്റ്റിംഗിന് വിധേയമായിരുന്നു.. ഫുക്രുവിന്റെ ഡാന്‍സ് വീഡിയോയ്ക്ക് റിയാക്ഷനുമായാണ് അര്ജുന് എത്തിയത്. ഇതിന് തൊട്ട് പിന്നാലെ മറുപടിയുമായി ഫക്രുവും എത്തി
അര്‍ജുന്റെ റിയാക്ഷന് വീഡിയോയുടെ മാതൃകയായിരുന്നു ഫുക്രുവും ഫോളോ ചെയ്തത്. അര്‍ജുന്റെ അവതരണത്തില്‍ തനിക്ക് നെഗറ്റീവായി തോന്നിയ കാര്യങ്ങളെക്കുറികച്ച ഫുക്രു പ്രതികരിച്ചു ഒരു റിയാക്ഷന് വീഡിയോയില്‍ അര്ജുന് തന്റെ കൈയ്യിലുള്ള പാവയോട് സംസാരിക്കുന്നുണ്ട്. ഇത് കാണുമ്പോള്‍ മറ്റൊരാളെ ഓര്‍മ്മ വരുന്നുവെന്നായിരുന്നു ഫുക്രു പറഞ്ഞത്. ബിഗ് ബോസിലെ സഹമത്സരാര്‍ത്ഥിയായിരുന്ന രജിത് കുമാറിനെക്കുറിച്ചായിരുന്നു ഫുക്രു സൂചിപ്പിച്ചത്.
ഇതൊക്കെ കണ്ടാല്‍ പ്രതികരിച്ച് പോകും . അര്ജുന് ബ്രോയുടെ ചില വീഡിയോകളൊക്കെ കണ്ടാല്‍ പ്രതികരിക്കാനാവില്ല. അദ്ദേഹം ഇങ്ങോട്ട് റിയാക്ഷനുമായി വന്ന സ്ഥിതിക്ക് തിരിച്ച് അദ്ദേഹത്തിന്റെ വീഡിയോയും നോക്കാമെന്ന് പറഞ്ഞായിരുന്നു ഫുക്രു എത്തിയത്. യൂട്യൂബ് ചാനലിലൂടെ റിയാക്ഷനുമായി താനെത്തുന്നുവെന്ന് താരം നേരത്തെ അറിയിച്ചിരുന്നു
ടിക് ടോക്കില്‍ സൂപ്പര്താരമാണെങ്കില് യൂട്യൂബില്‍ റിയാക്ഷന് വീഡിയോയിലൂടെ തരംഗമാകാന്‍ ഫുക്രുവിന് പക്ഷേ കഴിഞ്ഞില്ല. മൂന്ന് ലക്ഷത്തിന് മുകളില്‍ ഡിസ്ലൈക്കുകള് കൂടി നേടിയാണ് വീഡിയോ കാഴ്ചക്കാരെ കൂട്ടുന്നത്. ബിഗ് ബോസ് മല്‍സരാര്‍ത്ഥിയായിരുന്നു ടെലിവിഷന്‍ താരം ആര്യയും ഫുക്രുവിന്റെ വീഡിയോയെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്
