ബസ് യാത്രയിൽ വച്ച് ആദ്യമായി കണ്ടു പരിചയപ്പെട്ടു, അടുത്തു, സുഹൃത്തുക്കളായി, ഒരുമിച്ച് പ്രവർത്തിച്ചും, സ്നേഹിച്ചും, തർക്കിച്ചും, വഴക്കിട്ടും, കൂടിയും യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു….നടി ദിവ്യ ഗോപിനാഥും ജുബിത് നമ്രടത്തും വിവാഹിതരായി

നടി ദിവ്യ ഗോപിനാഥും ജുബിത് നമ്രടത്തും വിവാഹിതരായി. സ്വന്തം സിനിമയിലെ നടിയെ ജീവിതസഖിയാക്കിയിരിക്കുകയാണിപ്പോൾ സംവിധായകൻ. ലളിതമായ വിവാഹ ചടങ്ങിന്റേയും ശേഷം നടത്തിയ വിവാഹ സത്ക്കാരത്തിന്റേയും ചിത്രങ്ങൾ ജുബിത് സോഷ്യൽ മീഡിയായിൽ പങ്കുവെച്ചിട്ടുണ്ട്.
ഡെമോക്രസി ട്രാവൽസ് എന്ന ബസ് യാത്രയിൽ വച്ച് ആദ്യമായി കണ്ടു പരിചയപ്പെട്ടു, അടുത്തു, സുഹൃത്തുക്കളായി. ഒരുമിച്ച് പ്രവർത്തിച്ചും, സ്നേഹിച്ചും, തർക്കിച്ചും, വഴക്കിട്ടും, കൂടിയും യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു, എന്ന് കുറിച്ചുകൊണ്ടാണ് ദിവ്യ വിവാഹിതയായ വിവരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്
തൃശൂര്‍ സ്ക്കൂള് ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്സില്‍ നിന്നും ബിരുദം നേടിയ ദിവ്യ അഞ്ച് വര്‍ഷത്തിലധികമായി നാടകങ്ങളിൽ സജീവമായിരുന്ന ശേഷമാണ് സിനിമയിലെത്തിയത്. കമ്മട്ടിപ്പാടം, അയാള്‍ ശശി, ഇരട്ടജീവിതം, ആഭാസം, വൈറസ് തുടങ്ങി നിരവധി സിനിമകളുടെ ഭാഗാമായി. 2018-ൽ പുറത്തിറങ്ങിയ ‘ആഭാസം’ എന്ന സിനിമയൊരുക്കിയത് ജുബിത് ആയിരുന്നു.
‘ആഭാസം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ചില സംഭവങ്ങളെ മുൻനിര്‍ത്തി ദിവ്യ, നടൻ അലൻസിയറിന് നേരെ ‘മീ ടൂ’ ആരോപണം ഉയർത്തിയത് ഏറെ ചർച്ചയായിരുന്നു. ശേഷം നടൻ ദിവ്യയോട് മാപ്പു പറയുകയുമുണ്ടായി.
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...