Social Media
ലിവിംഗ് ടുഗെതര്‍ ബന്ധത്തിന് ഓകെയാണ്…പക്ഷെ അതിന് മുന്‍പ് ഒരു കാര്യം; നടിയുടെ തുറന്ന് പറച്ചില്
ലിവിംഗ് ടുഗെതര്‍ ബന്ധത്തിന് ഓകെയാണ്…പക്ഷെ അതിന് മുന്‍പ് ഒരു കാര്യം; നടിയുടെ തുറന്ന് പറച്ചില്
തമിഴ് ബിഗ്ഗ് ബോസ് സീസണ് ഒന്നിലൂടെയാണ് റൈസ വില്‍സണ്‍ ശ്രദ്ധിക്കപ്പെട്ടത്. ചുരുക്കം ചില സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും, സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായുള്ള ചാറ്റിങിന് ഇടയില്‍ റിലേഷന്‍ ഷിപ്പിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ലിവിഗ് ടുഗെതര്‍ റിലേഷന്‍ഷിപ്പിനോട് തനിയ്ക്ക് വിരോധമില്ലെന്നാണ് നടി വെളിപ്പെടുത്തിയത്. വീഡിയോ ചാറ്റിനിടെ ഒരു ആരാധകന്, താങ്കള്‍ക്ക് ലിവിംഗ് ടുഗെതര്‍ റിലേഷന്‍ഷിപ്പിന് താത്പര്യം ഉണ്ടോ എന്ന് ചോദിയ്ക്കുകയായിരുന്നു.
‘അതിന് എനിക്ക് കുഴപ്പമില്ല, ലിവിംഗ് ടുഗെതര്‍ ബന്ധത്തിന് ഞാന്‍ ഓകെയാണ്. ഞാന്‍ ഒന്നും കാര്യമാക്കുന്നില്ല. പക്ഷെ അതിന് മുന്‍പ് എനിക്കൊരു ബോയ് ഫ്രണ്ടിനെ വേണ്ടേ. അങ്ങനെ ഒരാളില്ലാതെ ഞാന്‍ എങ്ങിനെ ലിവിഗ് ടുഗെതര്‍ റിലേഷന്‍ഷിപ്പിനെ കുറിച്ച് സങ്കല്പിയ്ക്കുകയും, അതിനെ കുറിച്ച് ആധികാരികമായി സംസാരിക്കുകയും ചെയ്യും’ റൈസ പറഞ്ഞു.
ഒന്നിലധികം ചിത്രങ്ങളുടെ റിലീസിന് വേണ്ടി കാത്തിരിയ്ക്കുകയാണിപ്പോള്‍ റൈസ. ദ ചേസ് എന്ന ചിത്രം ലോക്ക്ഡൗണ്‍ സമയത്ത് നടി പൂര്‍ത്തിയാക്കി. വിഷ്ണു വിശാലിനൊപ്പം അഭിനയിക്കുന്ന എഫ് ഐ ആര് എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം, ജി വി പ്രകാശിനൊപ്പം കാതിലിക്ക യാരുമില്ലൈ, ഡീകെയ്ക്കൊപ്പമുള്ള മള്‍ട്ടിസ്റ്റാര്‍ ചിത്രം എന്നിങ്ങനെയാണ് റൈസ വില്‍സണിന്റെ മറ്റ് ചിത്രങ്ങള്‍.
