Social Media
‘തിരിച്ചെത്തിയതിന്റെ സന്തോഷം’; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് ലത സംഗരാജു; സംശയവുമായി ആരാധകർ
‘തിരിച്ചെത്തിയതിന്റെ സന്തോഷം’; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് ലത സംഗരാജു; സംശയവുമായി ആരാധകർ

നീലക്കുയില്‍ പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാവുകയിരുന്നു ലതാ സംഗരാജു. പരമ്പരയില്‍ റാണിയായെത്തിയത് തെലുങ്ക്താരം ലതായായിരുന്നു പരമ്പരയ്ക്ക് ശേഷം താരത്തെ മലയാളികള്‍ സോഷ്യല്‍മീഡിയ വഴി പിന്തുടരുകയും, അവരുടെ വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്
തന്റെ വിവാഹവും ഗര്‍ഭകാലവും കുട്ടിയുണ്ടായ സന്തോഷവുമെല്ലാം ലത ആരാധകരോടായി പങ്കുവച്ചിരുന്നു. ശേഷം യൂട്യൂബ് ചാനലും, ഫോട്ടോഷൂട്ടുകളുമെല്ലാമായി താരം തിരക്കിലാണ്. ലതയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. തിരിച്ചെത്തിയതിന്റെ സന്തോഷമാണ് തന്റെ മുഖത്തെന്നു പറഞ്ഞാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ത്രെഡ് വര്‍ക്കുള്ള മനോഹരമായ വയലറ്റ് കളര്‍ ലെഹങ്കയിലാണ് ചിത്രത്തില്‍ ലത എത്തിയത്
തിരിച്ചെത്തിയ സന്തോഷം എന്നുപറയുമ്പോള്‍, തിരികെ സ്ക്രീനിലേക്ക് എത്തുകയാണോ എന്നാണ് പലരും താരത്തോട് ചോദിക്കുന്നത്. കൂടാതെ എപ്പോഴാണ് മലയാളം മിനിസ്ക്രീനിലേക്ക് തിരികെയെത്തുക എന്നെല്ലാമാണ് മലയാളികളായ ആരാധകര്‍ ലതയുടെ ചിത്രത്തിന് കമന്റ് ചെയ്യുന്നത്. എന്നാല്‍ മടങ്ങിയെത്തിയ സന്തോഷമാണ് മുഖത്തെന്ന് പറഞ്ഞ ലത, തിരികെ സ്ക്രീനിലേക്ക് എത്തുകയാണോ, അതോ മറ്റെന്തികിലും സര്‍പ്രൈസാണോ ഉദ്ദേശിക്കുന്നതെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...