ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്… സംഭവിച്ചതൊന്നും എനിക്കിപ്പോഴും ഉൾകൊള്ളാൻ കഴിയുന്നില്ല; പുനീത് രാജ്കുമാറിന്റെ സ്മൃതികുടീരം സന്ദർശിച്ച് നടൻ സൂര്യ! വീഡിയോ കണ്ണ് നനയിക്കുന്നു
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്… സംഭവിച്ചതൊന്നും എനിക്കിപ്പോഴും ഉൾകൊള്ളാൻ കഴിയുന്നില്ല; പുനീത് രാജ്കുമാറിന്റെ സ്മൃതികുടീരം സന്ദർശിച്ച് നടൻ സൂര്യ! വീഡിയോ കണ്ണ് നനയിക്കുന്നു
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്… സംഭവിച്ചതൊന്നും എനിക്കിപ്പോഴും ഉൾകൊള്ളാൻ കഴിയുന്നില്ല; പുനീത് രാജ്കുമാറിന്റെ സ്മൃതികുടീരം സന്ദർശിച്ച് നടൻ സൂര്യ! വീഡിയോ കണ്ണ് നനയിക്കുന്നു
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പ്രശസ്ത കന്നഡ നടൻ പുനീത് രാജ്കുമാർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ നിന്ന് ഇപ്പോഴും പലരും മുക്തരായിട്ടില്ല.
ഇപ്പോഴിതാ അപ്രതീക്ഷിതമായി വിട്ടുപിരിഞ്ഞ പ്രിയ സുഹൃത്ത് പുനീത് രാജ്കുമാറിന്റെ സ്മൃതികുടീരം സന്ദർശിച്ച് നടൻ സൂര്യ. പുനീത് മരിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാനാവില്ലെന്നും സൂര്യ പറഞ്ഞു. ബാംഗ്ലൂരിലെത്തി പുനീതിന്റെ സ്മൃതികുടീരം സന്ദർശിക്കുന്നതിനിടയിൽ വികാരനിർഭരനായ സൂര്യയുടെ ഒരു വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
” ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്. സംഭവിച്ചതൊന്നും എനിക്കിപ്പോഴും ഉൾകൊള്ളാൻ കഴിയുന്നില്ല. എന്റെ കുടുംബവും അണ്ണയുടെ (ശിവരാജ് കുമാർ) കുടുംബവും പണ്ട് മുതൽക്കേ അടുപ്പമുള്ളതാണ്. അപ്പയ്ക്ക് (ശിവകുമാർ) ആ കുടുംബവുമായി ഏറെ സമയം ചെലവഴിച്ചിട്ടുണ്ട്, അവിസ്മരണീയമായ ഒരുപാട് സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഞങ്ങൾ ആദ്യം കണ്ടുമുട്ടുന്നത് ഞങ്ങളുടെ അമ്മമാർ ഗർഭിണിയായിരിക്കുമ്പോഴാണ്. അന്നെന്റെ അമ്മ നാലുമാസം ഗർഭിണിയാണ്, പുനീതിന്റെ അമ്മയ്ക്ക് 7 മാസവും. അതായിരുന്നു ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച. എന്റെ അമ്മ പറഞ്ഞതാണിത്.”
“എല്ലാ ഫോട്ടോകളിലും വീഡിയോകളിലും എപ്പോഴും ചിരിക്കുന്ന മുഖമായിരുന്നു അദ്ദേഹത്തിന്. ജീവിതത്തിൽ അദ്ദേഹം നല്ല കാര്യങ്ങൾ ചെയ്തതായേ ഞാൻ കേട്ടിട്ടുള്ളൂ. ആ ഓർമകൾ മുറുകെ പിടിക്കുന്നു, ഞങ്ങളുടെ ഹൃദയത്തിൽ അദ്ദേഹമെപ്പോഴും ചിരിയോടെ നിൽക്കും. അതൊരിക്കലും മാഞ്ഞുപോവില്ല. അദ്ദേഹത്തിന്റെ കുടുംബത്തിനും മക്കൾക്കും ആരാധകർക്കും ഈ വിയോഗം താങ്ങാനുള്ള കരുത്തുണ്ടാകട്ടെ,” മാധ്യമങ്ങളോട് സംസാരിക്കവെ സൂര്യ പറഞ്ഞു.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...