Social Media
നൈസല്‍ സിനിമയിലേക്ക്….ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം
നൈസല്‍ സിനിമയിലേക്ക്….ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം
”പെർഫെക്ട് ഒകെ” എന്ന ഡയലോഗിലൂടെ മലയാളികൾക്കിടയിൽ പ്രശസ്തനായ വ്യക്തി നൈസൽ ബാബു സിനിമയിലേക്ക്. കോഴിക്കോട് സ്വദേശിയായ നൈസല്‍ സിനിമയിലെത്തുന്ന വിവരം ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ ബാദുഷ തന്നെയാണ് അറിയിച്ചത്. ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി സംവിധാനം ചെയ്യുന്ന ചിത്രമായ വോയിസ് ഓഫ് സത്യനാഥനിലാണ് നൈസല്‍ മുഖം കാണിക്കുന്നത്.
കോവിഡ് ബാധിച്ച് ഐസൊലേഷനിൽ കഴിയുന്ന സുഹൃത്തിന് ആത്മവിശ്വാസം പകരുന്നതിനായി നൈസൽ അയച്ച ഒരു സെൽഫി വീഡിയോ ആയിരുന്നു ആദ്യം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയത്. ഐസൊലേഷനിൽ കഴിയുമ്പോൾ കൃത്യമായി ഭക്ഷണവും മരുന്നുമെല്ലാം ലഭിക്കുമെന്ന് പറഞ്ഞ് നൈസൽ ആശ്വസിപ്പിക്കുന്നതാണ് വീഡോയോയിലുള്ളത്.
ഈ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. വീഡിയോയിൽ നൈസൽ പറഞ്ഞ പെർഫെക്ട് ഒകെ എന്ന വാക്കും മറ്റു ഡയലോഗുകളും എല്ലാം പിന്നീട് ട്രെൻഡ് ആയി മാറുകയും ചെയ്യുകയായിരുന്നു. അതിനു ശേഷം ചില ഡാന്‍സ് വീഡിയോയിലും പരസ്യങ്ങളിലും ടെലിവിഷന്‍ പരിപാടികളിലും നൈസല്‍ പ്രത്യക്ഷപെട്ടു.
പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥന്‍. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി. എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ രചിച്ചത് സംവിധായകന്‍ റാഫി തന്നെയാണ്.
