ലഭിച്ചതിന്റെ പതിന്മടങ്ങു തിരിച്ചു നൽകണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ… ഇന്നൊരു ദിവസത്തിന്റെ കടം വീട്ടാൻ ഈ ജന്മം മതിയാകാതെ വരും; ആശംസകൾക്ക് നന്ദി പറഞ്ഞ് രമേശ് പിഷാരടി

കഴിഞ്ഞ ദിവസമായിരുന്നു രമേശ് പിഷാരടി പിറന്നാൾ. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ ഈ ആശംസകൾക്കെല്ലാം നന്ദി പറയുകയാണ് പിഷാരടി.
“നന്ദി.. ഇന്ന് അനുഭവിച്ച സന്തോഷം അളവറ്റതാണ്. സ്നേഹം സ്വീകരിക്കപ്പെടേണ്ടത് മാത്രമല്ല.. ലഭിച്ചതിന്റെ പതിന്മടങ്ങു തിരിച്ചു നൽകണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ഇന്നൊരു ദിവസത്തിന്റെ കടം വീട്ടാൻ ഈ ജന്മം മതിയാകാതെ വരും..പിറന്നാളാശംസകളറിയിച്ച പ്രിയപ്പെട്ടവർ,സഹപ്രവർത്തകർ, സുഹൃത്തുക്കൾ, മാധ്യമങ്ങൾ,സർവോപരി പ്രേക്ഷകർ അങ്ങനെ അങ്ങനെ ഓരോരുത്തർക്കും നന്ദി, ” പിഷാരടി കുറിച്ചു.
മമ്മൂട്ടി, മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ് തുടങ്ങി നിരവധി താരങ്ങളെ ടാഗ് ചെയ്തുകൊണ്ടാണ് പിഷാരടി ഈ കുറിപ്പും ചിത്രങ്ങളും പങ്കുവച്ചത്. കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും പിഷാരടിക്ക് സമ്മാനിച്ച കേക്ക് ശ്രദ്ധനേടിയിരുന്നു.
പിഷാരടിയുടെ പിറന്നാൾ കേക്കിൽ പക്ഷിയും ഓന്തും മരവും ഇലയുമൊക്കെയാണ് നിറയുന്നത്. “ഞങ്ങളുടെ പിഷുവിന്… പ്രകൃതി ഇടപെടും,” എന്ന ക്യാപ്ഷനോടയാണ് ചാക്കോച്ചനും പ്രിയയും കേക്ക് അയച്ചത്.
“പിറന്നാളിന് പ്രിയയും കുഞ്ചാക്കോ ബോബനും കൊടുത്തു വിട്ട കേക്ക്. മുറിക്കാനും തിന്നാനും മനസു വരുന്നില്ല,”എന്നാണ് കേക്ക് കയ്യിൽ കിട്ടിയ പിഷാരടി കുറിച്ചത്.
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...